ഭക്ഷ്യ വിഷബാധ; അറുപതോളം പേര് ചികിത്സ തേടി
ശ്രീകൃഷ്ണപുരം: കടമ്പഴിപുറത്തു ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് അറുപതോളം പേര് ചികിത്സതേടി. ബുധനാഴ്ച്ച 13 പേരാണ് കടമ്പഴിപ്പുറം സാമുഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്.കഴിഞ്ഞ ഞായറാഴ്ച കടമ്പഴിപ്പുറം മാവടിയിലെ കല്യാണ സല്ക്കാരത്തിനെത്തിയവര്ക്കാണു വിഷബാധയേറ്റത്.ക്ഷീണവും തളര്‍ച്ചയും വന്നതിനെ തുടര്‍ന്ന് ഞായറാഴ്ച്ച വൈകീട്ട് മുപ്പതോളം പേര് ചികിത്സ തേടിയിരുന്നു.തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും ചികിത്സക്കെത്തിയവര്‍ നിരവധിയാണ്. ചോലയില്‍ ഗോപാലകൃഷ്ണന്റെ മകള്‍ അനഘ(8) യുടെ ക്ഷീണവും തളര്‍ച്ചയും ഭേദായിരുന്നു.എന്നാല്‍ ബുധനാഴ്ച്ച അസുഖം വീണ്ടും മൂര്‍ച്ചിച്ചു. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സ തേടിയ അനഘയുടെ നില ഗുരുതരമാണ്.പൊന്നശ്ശേരി രാമകൃഷ്ണന് മകന് നിധിന്(6), ചന്ദ്രിക, ശ്രേയ(9), മിഥുന്(9), രേണുക(36) പുവ്വശ്ശേരി രാധ(60), സനീഷ്(7), മാവടി മീനാക്ഷി(55) അഴിയന്നൂര്‍ ലക്ഷ്മി(88) കുറുക്കോട്ടില് തങ്ക(70) തുടങ്ങിയവരാണ് ബുധനാഴ്ച്ച ചികിത്സ തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."