കാര്‍ഷിക മാധ്യമ സംഗമം സംഘടിപ്പിച്ചു
തിരുവനന്തപുരം: മാധ്യമങ്ങള്‍ കൃഷിയുടെ സന്ദേശം കര്‍ഷകരിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്ന ജിഹ്വ ആയി പ്രവര്‍ത്തക്കണമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. കൃഷിവകുപ്പിന് വേണ്ടി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന കാര്‍ഷിക മാധ്യമ സംഗമം - ശില്പശാലയും അവാര്‍ഡ്ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൃഷിയോടുളള സമീപനത്തില്‍ വേണ്ട മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രിപറഞ്ഞു. കേരളകര്ഷകന് സംസ്ഥാനതല ഫാം ഫോട്ടോഗ്രാഫി - ലേഖന രചനാ മത്സര വിജയികള്‍ക്കുളള സമ്മാനദാനം മന്ത്രി നിര്‍വഹിച്ചു. കൃഷി വകുപ്പിന്റെ ഫാം ഗൈഡ് -2017, കേരളകര്ഷകന് നവവത്സരപതിപ്പ് എന്നിവയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയ സുരേഷ് മുതുകുളത്തിനെ ചടങ്ങില്‍ ആദരിച്ചു.
കെ. മുരളീധരന് എം.എല്‍.എ അധ്യക്ഷനായി. കാര്ഷികോല്പാദന കമ്മിഷണര്‍ ഡോ. രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ആശംസകള്‍ നേര്‍ന്നു. വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എസ്. സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."