ഖാദിരിയ്യ: വാര്‍ഷികാഘോഷത്തിന് തുടക്കമായി
പോത്തന്‍കോട്: നെല്ലിക്കാട് ഖാദിരിയ്യ അറബിക് കോളജ് യത്തീംഖാനയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. ഇന്നലെ രാവിലെ ഏഴിന് ഖാദിരിയ്യ ഇസ്ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സൈനുല്‍ ആബ്ദീന്‍ മുസലിയാര്‍ പതാക ഉയര്‍ത്തി. ഡി.കെ മുരളി എം.എല്‍.എ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്.എം റാസി അധ്യക്ഷനായി. വൈകിട്ട് മൂന്നിന് സൈദലി മൗലവി ആമുഖ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.വി സജിത്ത്, സഹീറത്ത് ബീവി, ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി, ജി. മോഹനന്‍, എം.എ ഷുക്കൂര്‍, ആര്‍.അനില്‍കുമാര്‍, ഷംനാസ്, പനച്ചമൂട് ഷാജഹാന്‍എന്നിവര്‍ സംസാരിച്ചു.
ഇന്നു രാവിലെ 10ന് കടുവയില്‍ മുസ്ലീം ജമാഅത്ത് ഇമാം അബൂറബീഅ് സ്വദഖത്തുള്ള മൗലവി പ്രഭാഷണം നടത്തും. 11ന് ചേരുന്ന വാര്‍ഷിക മഹാസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എ.സമ്പത്ത് എം.പി, പാലോട് രവി, കോലിയക്കോട് കൃഷ്ണന്‍ നായര്‍, തോന്നയ്ക്കല്‍ ജമാല്‍, എം.എസ് ഫൈസല്‍ഖാന്‍, ഹാഫിള് മസ്ഹര്‍, സിദ്ധിഖ് നെല്ലിക്കാട്, ബീമാപള്ളി റഷീദ്, എ.സലാഹുദ്ദീന്‍, യൂസഫ് ബാഖവി, അല്‍ത്വാഫ് ബാഖവി, കല്ലൂര്‍ സുബൈര്‍ ബാഖവി, പി.ഡി.പി ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, നാഗൂര്‍ മീരാന്‍ തങ്ങള്‍ എ.എ റഷീദ് എന്നിവര്‍ സംസാരിക്കും.
ഉച്ചയ്ക്ക് 12.30ന് സമൂഹ വിവാഹ സമ്മേളനം സി.ദിവാകരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആറു നിര്‍ധന യുവതികളുടെ വിവാഹം നടക്കും. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ കെ.പി അബൂബക്കര്‍ ഹസ്രത്ത് കാര്‍മികത്വം വഹിക്കും. ഫൈസല്‍ നല്ലളം, തടിക്കാട് സഈദ് ഫൈസി എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തും.എ.സൈനുല്‍ ആബ്ദ്ദീന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."