വെല്‍ഫെയര്‍ പാര്‍ട്ടി ജനസഭ സംഘടിപ്പിച്ചു
പൂച്ചാക്കല്‍: ജനാധിപത്യ ഇന്ത്യയില്‍ പ്രധാനമന്ത്രി സ്വേഛാധിപതിയെ പോലെയാണ് ഭരണം നടത്തുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്തളം ശശി.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി അരൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പളം കവലയില്‍ നടത്തിയ ജനസഭയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എന്‍.എ.സക്കരിയ്യ അധ്യക്ഷത വഹിച്ചു. സി.പി.എം.ചേര്‍ത്തല ഏരിയ സെക്രട്ടറി കെ.രാജപ്പന് നായര്‍, സി.പി.ഐ. അരൂര്‍ ഈസ്റ്റ് മണ്ഡലം സെക്രട്ടറി കെ.കെ.പ്രഭാകരന്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.എ.റാഷിദ്, മണ്ഡലം ഭാരവാഹികളായ ടി.എം. അബ്ദുല്‍ ഖാദര്‍, ടി.എസ്.ജുനൈദ്,താജുദ്ധീന്‍,വി.എ.നാസിമുദ്ധീന്,എം.എസ്. സിയാദ്,എന്നിവര്‍സംസാരിച്ചു.
രാവിലെ ഒന്‍പതിന് വടുതല ജംഗ്ഷനില്‍ നിന്നും ആരംഭിച്ച വാഹന ജാഥക്ക്സിഡന്റ് എന്‍.എ.സകരിയ്യ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."