ശക്തമായ കാറ്റില്‍ വന്മരം മറിഞ്ഞുവീണു
രാജാക്കാട്: മുല്ലക്കാനം റൂട്ടില്‍ ഫോസ്റ്റോഫീസ് പടിയ്ക്ക് സമീപം ശക്തമായ കാറ്റില്‍ നിന്ന വന്മരം ഒടിഞ്ഞ് റോഡില്‍ വീണു. വിനോദസഞ്ചാരികളുടെ വാഹനം കടന്നുപോയി സെക്കന്റുകള്‍ക്കുള്ളിലാണ് മരം വീണത്. രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ശക്തമായി വീശിയടിച്ച കാറ്റില്‍ അറുപതിഞ്ചോളം വണ്ണമുള്ള വന്‍ മുരിക്ക് മരം ചുവടേ മറിഞ്ഞു വീണത്. റോഡിന് മരം തട്ടി എതിര്‍വശത്തുകൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകള്‍ പൊട്ടിവീണു.
തേക്കടിയിലേയ്ക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനം കടന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് മരം ഒടിഞ്ഞ് വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിക്കുകയും തുടര്‍വ്വ് വൈദ്യുതി ഓഫ് ചെയ്തതിന് ശേഷം ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ മറം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."