കരിങ്കൊടി കാട്ടുമെന്ന് ഭയം: മോദിയുടെ റാലിയില്‍ കറുത്ത വസ്ത്രമണിഞ്ഞവര്ക്ക് വിലക്ക്
ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ കറുത്ത വസ്ത്രമണിഞ്ഞവര്ക്ക് ബി.ജെ.പി വിലക്കേര്പെടുത്തിയതായി റിപ്പോര്‍ട്ട്.
റാലിക്കിടെ മോദിക്കെതിരെ കരിങ്കൊടി കാട്ടുമെന്ന് ഭയന്നാണ് കറുത്ത ജാക്കറ്റോ ഷര്‍ട്ടോ ധരിച്ചെത്തുന്നവര്‍ക്ക് പ്രവേശനം നല്‍കരുതെന്ന് സംഘാടകര്‍ പൊലിസിന് നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡെറാഡൂണിലെ ഗാന്ധി പാര്‍ക്കില്‍ ചെവ്വാഴ്ച്ചയായിരുന്നു മോദിയുടെ റാലി സംഘടിപ്പിച്ചത്.
കൊടും തണുപ്പില്‍ ജാക്കറ്റ് ഉപേക്ഷിക്കേണ്ടി വന്നതുമൂലം പലരും ബുദ്ധിമുട്ടിയാണ് റാലിയില്‍ പങ്കെടുത്തത്.
ജാക്കറ്റ് ഉപേക്ഷിച്ചും ഏറെ പ്രവര്‍ത്തകര്‍ മോദിയുടെ പ്രസംഗം കേട്ടു. സമ്മേളന നഗരിക്ക് പുറത്ത് ജാക്കറ്റ് സൂക്ഷിക്കാന്‍ പാര്‍ട്ടി സൗകര്യമൊരുക്കുകയും ചെയ്തു
നോട്ട് നിരോധനത്തിന്റെ 50 ദിവസമായിട്ടും സ്ഥിതിഗതികളില്‍ മാറ്റമില്ലാത്തതിനാല്‍ ബി.ജെ.പി പ്രതിരോധത്തലായതിന്റെ സൂചനകളാണ് പുതിയ കറുത്ത വസ്ത്രനിരോധനം.
മുമ്പ് പ്രതിഷേധത്തെ തുടര്‍ന്ന് മോദിയുടെ റാലി തന്നെ ഉത്തര്‍പ്രദേശില്‍ ഒഴിവാക്കിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."