HOME
DETAILS
MAL
നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് രാജ്യത്ത് ഒരിടത്തും പ്രശ്നമുണ്ടായിട്ടില്ലെന്ന് അരുണ്‍ ജയ്റ്റ്ലി
backup
December 29 2016 | 09:12 AM
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലില്‍ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് രാജ്യത്ത് ഒരിടത്തും പ്രശ്നമുണ്ടായിട്ടില്ലെന്ന് അരുണ്‍ ജയ്റ്റ്ലി അവകാശപ്പെട്ടു. പിന്‍വലിച്ച നോട്ടിനു പകരമായി പുതിയ നോട്ടുകള്‍ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനത്തെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിരോധനം വന്‍ വിജയമാണ്. ആര്.ബി.ഐയില്‍ നല്ലൊരു തുകയുണ്ട്, കറന്‍സിയുടെ ഭൂരിഭാഗവും മാറ്റിനല്‍കി. 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ വൈകാതെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യക്ഷ നികുതിയില്‍ 13.6 ശതമാനം വര്‍ധനയുണ്ടായതായി. റാബി വിളവിറക്കല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.3 ശതമാനം കൂടിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."