നോട്ട് നിരോധനത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ഇടത് മുന്നണി
തിരുവനന്തപുരം: നോട്ട് ദുരിതത്തിനെതിരെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ ലക്ഷങ്ങളെ അണിനിരത്തി മനുഷ്യച്ചങ്ങല തീര്‍ത്ത് ഇടത് മുന്നണി.
സമ്പദ്‌വ്യവസ്ഥയെയും സഹകരണ മേഖലയെയും അടിമുടിയുലച്ച നോട്ട് പിന്‍പിന്‍വലിക്കല്‍ ദുരിതത്തിനെതിരെയുള്ള മനുഷ്യചങ്ങലയില്‍ മന്ത്രിമാരും പാര്‍ട്ടി നേതാക്കളും അണിനിരന്നു.
[caption id="attachment_203741" align="alignnone" width="620"] എൽ.ഡി.എഫ് മനുഷ്യച്ചങ്ങല, ചേളാരി[/caption]
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ അഞ്ച് ലക്ഷത്തിലേറെ പേര്‍ മനുഷ്യച്ചങ്ങലയില്‍ നിരന്നുവെന്ന് ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ് അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്താണ് ചങ്ങലയില്‍ അണിചേര്‍ന്നത്.
ദേശീയപാതയുടെ പടിഞ്ഞാറുവശത്താണ് ചങ്ങലയൊരുക്കിയത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴയിലാണ് ചങ്ങലയില്‍ കണ്ണികളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."