പട്ടികവര്‍ഗക്കാര്‍ക്ക് സ്വകാര്യമേഖലയില്‍ സംവരണം നടപ്പാക്കും: മന്ത്രി എ.കെ ബാലന്‍
പാലക്കാട്: പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സ്വകാര്യ തൊഴില്‍ വിദ്യാഭ്യാസ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന് പട്ടികജാതി-വര്‍ഗ-പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍. പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള 'സര്‍ഗോത്സവം' പാലക്കാട് വിക്‌ടോറിയ കോളജ് മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംവരണത്തിന്റെ ആദ്യഘട്ടമായി അണ്‍ എയ്ഡഡ് കോളജുകളിലും സ്‌കൂളുകളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ സംവരണം ഉറപ്പാക്കും.
വിദ്യാഭ്യാസ വായ്പയെടുത്ത പട്ടികവര്‍ഗ വിഭാഗക്കാരുടെ വായ്പ എഴുതിതള്ളുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. വിദ്യാര്‍ഥികളുടെ സര്‍ക്കാര്‍ ആനുകൂല്യം 50 ശതമാനം വര്‍ധിപ്പിക്കും. പ്രൊഫഷനല്‍ ബിരുദ കോഴ്‌സുകള്‍ വിജയിച്ച പട്ടികവര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കും. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ 25 പുതിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ (എം.ആര്‍.എസ്) ആരംഭിക്കും. പാലക്കാട് മെഡിക്കല്‍ കോളജിന് സമീപം നിര്‍മിക്കുന്ന എം.ആര്‍.എസ് കായിക വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു.
കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനായി . സര്‍ഗോത്സവത്തിന്റെ ഭാഗമായുള്ള കലാമത്സരങ്ങള്‍ എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, പി.കെ ശശി, കെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തി, അസി. കലക്ടര്‍ എന്‍. എസ്.കെ ഉമേഷ്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ ചാമുണ്ണി, ബിന്ദു, ചലച്ചിത്ര പിന്നണി ഗായകന്‍ നിഷാദ് എന്നിവര്‍ പങ്കെടുത്തു. അഞ്ചുവേദികളിലായി നടക്കുന്ന സര്‍ഗോത്സവം 31ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."