വിമാന സര്‍വിസുകള്‍ താളംതെറ്റി; കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വിസുകള്‍ താളംതെറ്റിയത് യാത്രക്കാരെ വലച്ചു. ഷാര്‍ജയിലെ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 40 മണിക്കൂര്‍ വൈകിയെത്തിയ വിമാനത്തിലെ യാത്രക്കാര്‍ കരിപ്പൂരില്‍ ബഹളം വച്ചു.
ബുധനാഴ്ച രാവിലെ 6.10ന് എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ഷാര്‍ജ വിമാനം കൊച്ചിവഴി ഇന്നലെ രാത്രിയിലാണ് കരിപ്പൂരിലെത്തിയത്. ബുധനാഴ്ചയിലെ വിമാനം വ്യാഴാഴ്ച വൈകീട്ടോടെ പുറപ്പെട്ടെങ്കിലും കരിപ്പൂരില്‍ രാത്രി എട്ടുവരെ റണ്‍വേ നിയന്ത്രണമുളളതിനാല്‍ ലാന്റിങ്ങിന് സാധിച്ചില്ല. തുടര്‍ന്ന് കൊച്ചിയിലിറക്കുകയായിരുന്നു. 40 മണിക്കൂറിലധികം വൈകി കരിപ്പൂരിലെത്തിയ യാത്രക്കാരാണ് വിമാനത്താവളത്തില്‍ ബഹളം വെച്ചത്.
ബുധനാഴ്ചയിലെ വിമാന സര്‍വിസുകളുടെ താളപ്പിഴ കരിപ്പൂരില്‍ മറ്റു സര്‍വിസുകളെയും അവതാളത്തിലാക്കി. എയര്‍ അറേബ്യ, എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് അനിശ്ചിതമായി വൈകിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.55ന് കരിപ്പൂരിലെത്തി 3.35 ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ അറേബ്യ വിമാനം ഇന്നലെ രാവിലെ 11.15 നാണ് എത്തിയത്. എട്ടു മണിക്കൂര്‍ വൈകിയെത്തിയ വിമാനം 11.25 നാണ് പിന്നീട് കരിപ്പൂര്‍ വിട്ടത്. രാവിലെ 10.55 നുളള എയര്‍ഇന്ത്യയുടെ ദുബൈ വിമാനവും വൈകി. ഈ വിമാനം വെളളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.
രാവിലെ 11.40ന് ദോഹയിലേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് രാത്രി 8.50നാണ് യാത്ര പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."