നോട്ട് നിരോധനത്തിലും ബിയര്‍,വൈന്‍ കച്ചവടത്തില്‍ ഉണര്‍വ്
പൊന്നാനി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനം സാമ്പത്തികരംഗത്തെ മിക്കവാറും എല്ലാ മേഖലയേയും ബാധിച്ചപ്പോള്‍ സംസ്ഥാനത്തെ ബിയര്‍, വൈന്‍ കച്ചവടം മാത്രമാണ് ഉണര്‍വ് കാണിച്ചതെന്ന് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ബെവ്‌കോ വിറ്റഴിച്ച മറ്റു മദ്യങ്ങളുടെയെല്ലാം കച്ചവടത്തില്‍ വന്‍ ഇടിവ് സംഭവിച്ചപ്പോഴും നവംബര്‍ മാസത്തെ ബിയര്‍, വൈന്‍ വില്‍പനയില്‍ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്. നവംബര്‍ മാസത്തിലെ ബിയര്‍ വില്‍പനയില്‍ 2.87 ശതമാനത്തിന്റെ വര്‍ധനയുണ്ടായപ്പോള്‍ വൈനിന്റെ വില്‍പന കുത്തനെ കൂടി. ഒക്ടോബറിനെ അപേക്ഷിച്ച് 7.27 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യങ്ങളുടെ വില്‍പനയില്‍ ഒക്ടോബറിനെ അപേക്ഷിച്ച് 9.65 ശതമാനം ഇടിവുണ്ടായപ്പോഴാണ് വൈന്‍ വില്‍പനയില്‍ വന്‍ വര്‍ധനവ്.
കഴിഞ്ഞ മാസം മൊത്തം മദ്യവില്‍പനയില്‍ സര്‍ക്കാരിന് 140 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ അന്‍പതുകോടി നോട്ട് നിരോധനത്തിന്റെ ഫലമായുണ്ടായ ഇടിവാണെന്ന് വിലയിരുത്തപ്പെടുന്നു. ഒക്ടോബറില്‍ ബിയറും വൈനും ഒഴികെയുള്ള വിദേശമദ്യത്തിന്റെ 17.40 ലക്ഷം കെയ്‌സുകളാണ് വിറ്റഴിച്ചതെങ്കില്‍ നവംബറില്‍ 15.72 ലക്ഷമായി ഇടിഞ്ഞു. നോട്ട് നിരോധനം മൂലം സംസ്ഥാനത്തിന് ഇതുവരെ ഏകദേശം 2000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."