ശശികല പുഷ്പയുടെ ഭര്‍ത്താവ് അറസ്റ്റില്‍
ചെന്നൈ: ജയലളിതയുടെ തോഴി ശശികലക്കെതിരേ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അണ്ണാ ഡി.എം.കെ വിമത ശശികല പുഷ്പ എം.പിയുടെ ഭര്‍ത്താവ് ലിംഗേശ്വര്‍ തിലകന്‍ അറസ്റ്റില്‍. ഇന്നലെ രാവിലെയാണ് ചെന്നൈ പൊലിസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികലയുടെ കടന്നുവരവിന് കളമൊരുക്കാന്‍ അണ്ണാ ഡി.എം.കെ എക്‌സിക്യൂട്ടിവ്, ജനറല്‍ കൗണ്‍സില്‍ യോഗങ്ങള്‍ ചേരാനിരിക്കെയാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്പര്യവുമായി ശശികല പുഷ്പ രംഗത്തെത്തിയത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശശികല പുഷ്പയുടെ നാമനിര്‍ദേശപത്രികയുമായി ബുധനാഴ്ച റോയപ്പേട്ട അണ്ണാ ഡി.എം.കെ ആസ്ഥാനത്തെത്തിയ ലിംഗേശ്വര്‍ തിലകനെ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു. 20 പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ലിംഗേശ്വര്‍ എത്തിയിരുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിലെ രണ്ടാം പ്രതിയായ ശശികല അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയാകരുതെന്നാണ് ശശികല പുഷ്പയുടെ ആവശ്യം.
നിയമപരമായി പുറത്താക്കാത്ത സാഹചര്യത്തില്‍ താനിപ്പോഴും പാര്‍ട്ടി അംഗമാണെന്നാണ് ശശികല പുഷ്പയുടെ അവകാശം. ഡല്‍ഹി വിമാനത്താവളത്തില്‍ ഡി.എം.കെ എം.പി തിരുച്ചി ശിവയെ തല്ലിയതിന്റെ പേരിലാണ് ശശികല പുഷ്പയെ മുന്‍ ജനറല്‍ സെക്രട്ടറി ജയലളിത പുറത്താക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."