മണിയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനം സംഘടിപ്പിച്ചു
വടകര: മണിയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് സമാപന സമ്മേളനം ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. രാജ്യദ്രോഹ കുറ്റം ചെയ്തവരെ ശിക്ഷിക്കാനുള്ള യു.എ.പി.എ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് യുവാക്കളാണ് ജയിലറകളില്‍ കഴിയുന്നത്. അവരുടെ പേരില്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനും മത പണ്ഡിതരെ അറസ്റ്റ് ചെയ്യുന്നതിലും ഇവര്‍ മത്സരിക്കുകയും വിയോജിക്കാനുള്ള അവകാശങ്ങളെ കശാപ്പ് ചെയ്യുകയുമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ കാഞ്ഞരക്കണ്ടി മൂസ അനുസ്മരണ പ്രഭാഷണം നടത്തി.
സി.പി കുഞ്ഞബ്ദുല്ല അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി അമ്മദ് മാസ്റ്റര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.എം അബൂബക്കര്‍, സാജിദ് നടുവണ്ണൂര്‍, എം.പി ഷാജഹാന്, സൂപ്പി തിരുവള്ളൂര്‍, ഹാരിസ് മുറിച്ചാണ്ടി, മുഹമ്മദ് സ്വാലിഹ്, ടി അമ്മത്, പി.ടി.കെ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."