ഡോക്യുമെന്ററി പ്രകാശനവും സുഹൃദ്സംഗമവും
കോഴിക്കോട്: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പൈതൃകഭൂമിയായ തെക്കേപ്പുറത്തെക്കുറിച്ചു തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനവും സുഹൃദ്സംഗമവും ജനുവരി ഒന്നിനു നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെക്കേപ്പുറത്തിന്റെ സംസ്കാരവും പാരമ്പര്യവും ചരിത്രവുമെല്ലാം കോര്‍ത്തിണക്കി അഞ്ചര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചതാണ് ഡോക്യുമെന്ററി.
റെയില്‍വേയുടെ പടിഞ്ഞാറുഭാഗത്തുള്ള വലിയങ്ങാടിയുടെയും ബീച്ച് റോഡിന്റെയും ഇടയിലുള്ള പ്രാന്തപ്രദേശങ്ങളടങ്ങുന്നതാണ് തെക്കേപ്പുറം. ചെറിയ ചുറ്റളവില്‍ 24 മുസ്ലിം പള്ളികള്‍, ജൈനക്ഷേത്രം, ഗുജറാത്തി അമ്പലം, ബോറ പള്ളി തുടങ്ങിയവ പ്രദേശത്തിന്റെ പൈതൃക വൈവിധ്യം വിളിച്ചോതുന്നു. നൂറ്റാണ്ടിന്റെ കഥപറയുന്ന കണ്ണംപറമ്പ് ശ്മശാനവും ഇവിടെയാണു സ്ഥിതിചെയ്യുന്നത്.
ഞായറാഴ്ച വൈകിട്ട് ആറിന് ഹോട്ടല്‍ മലബാര്‍ പാലസിലാണു സൗഹൃദ സംഗമവും ഡോക്യുമെന്ററി പ്രകാശനവും നടക്കുന്നത്. മന്ത്രിമാരായ എ.കെ ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി. ഉബൈദ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ് പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി ആലിക്കോയ, എം.വി റംസി ഇസ്മാഈല്‍, ഇ.വി ഉസ്മാന്‍കോയ, സി.പി മാമുക്കോയ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."