രാജ്യം ഭരിക്കുന്നത് ന്യൂനപക്ഷ ജനാധിപത്യ വിരുദ്ധ സര്‍ക്കാര്‍: റസാഖ് മാസ്റ്റര്‍
കട്ടാങ്ങല്‍: രാജ്യം ഭരിക്കുന്നതു ന്യൂനപക്ഷ ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എ റസാഖ് മാസ്റ്റര്‍. ഇല്ലാത്ത കേസുകള്‍ ആരോപിച്ചു നിരപരാധികളായ മുസ്ലിം യുവാക്കളെ തുറുങ്കിലടക്കുന്ന ഏകപക്ഷീയ ഭരണമാണ് മോദിയും കൂട്ടരും നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈസ്റ്റ് മലയമ്മ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിച്ചുനല്‍കിയ ബൈത്തുറഹ്മയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം കണ്‍വീനര്‍ പി. സലാം അധ്യക്ഷനായി. അസ്കര്‍ ഫറോക്ക്, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എ ഖാദര്‍ മാസ്റ്റര്‍, പി.ടി.എം ഷറഫുന്നിസ ടീച്ചര്‍, മുംതാസ് ഹമീദ്, പി. നുസ്റത്ത്, പി. ഹസീന, വി.കെ പോക്കര്, കെ.ടി മന്‍സൂര്‍ സംസാരിച്ചു. പി.കെ സിറാജ് സ്വാഗതവും പി.എം മുസ്തഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."