HOME
DETAILS

പുതുവര്‍ഷാഘോഷം: പൊലിസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

  
backup
December 30 2016 | 06:12 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8-2

 

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ടൂറിസ്റ്റുകളുടെയും വിദേശ പൗരന്മാരുടെയും മറ്റു പൊതുജനങ്ങളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി തിരുവനന്തപുരം സിറ്റിപൊലിസ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
നാളെ രാത്രി 10 മണിക്കുശേഷം പൊതുസ്ഥലങ്ങളില്‍ മൈക്കോ മറ്റ് ഇലക്ട്രാണിക് ശബ്ദസംവിധാനങ്ങളോ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല. വാഹനപരിശോധന കര്‍ശനമാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കും.
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍, ബൈപ്പാസ് റോഡുകള്‍ തുടങ്ങിയ കേന്ദ്രീകരിച്ച് പൊലിസ് പട്രോളിങ് ഉണ്ടായിരിക്കും എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ലോഡ്ജുകള്‍, ടൂറസ്റ്റ് ഹോമുകള്‍ തുടങ്ങിയയിടങ്ങളില്‍ പരിശോധന നടത്തും. സ്ത്രീകളുടെ സുരക്ഷക്കായി കോവളം, ടെക്‌നോപാര്‍ക്ക് എന്നിവ കേന്ദ്രീകരിച്ച് പിങ്ക് പട്രോളിനെ നിയോഗിച്ചു.
പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകള്‍, ആരാധനാലയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മഫ്തി പൊലിസിനെ വിന്യസിക്കും.കോവളത്തും ഇത്തരം സംവിധാനം ഏര്‍പ്പെടുത്തും. ബീച്ചുകളിലും മറ്റും ആവശ്യമായ അപായസൂചനാ ബോര്‍ഡുകളും മറ്റും സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വൈകുന്നേരം അഞ്ചുമണിക്കുശേഷംകടലില്‍ ടൂറിസ്റ്റുകളെയും കൊണ്ടുള്ള ബോട്ട് യാത്ര അനുവദിക്കില്ല. കടല്‍ത്തീരങ്ങള്‍ കേന്ദ്രീകരിച്ചും ശക്തമായ പെട്രോളിങ് ഉണ്ടാകും. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ബീച്ച് ഭാഗങ്ങളില്‍ ഫയര്‍ എന്‍ജിനുകള്‍, തീപ്പിടിത്തത്തെ നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
നാളെ കോവളത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഒരു പ്രത്യേക പൊലിസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പൊലിസിന്റെ സുരക്ഷാക്രമീകരണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നു ജില്ലാ പൊലിസ് മേധാവി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  8 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  8 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  8 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  8 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  8 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  8 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  8 days ago