കാപ്പെക്സില്‍ ഇടതുസര്‍ക്കാര്‍ നല്‍കിയത് 45 തൊഴില്‍ദിനങ്ങള്‍ മാത്രം
കൊല്ലം: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 45 ദിവസങ്ങള്‍ മാത്രമാണ് കാപ്പെക്സില്‍ തൊഴില്‍ നല്‍കിയത്. 160 ദിവസം തൊഴില്‍ നല്കാന് കഴിഞ്ഞെന്ന ചെയര്മാന് എസ്. സുദേവന്റെ അവകാശവാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ഐ.എന്‍.ടി.യു.സി മുന്‍ ജില്ലാ സെക്രട്ടറി കടകംപളളി മനോജ് പ്രസ്താവനയില്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ആദ്യത്തെ 5 മാസത്തില്‍ 115 ദിവസം കാപ്പെക്സില്‍ തൊഴില്‍ നല്കി. അതുകൂടി തന്റെ നേട്ടമാക്കാനുള്ള സുദേവന്റെ ശ്രമം എട്ടുകാലി മമ്മൂഞ്ഞിയെ അനുസ്മരിപ്പിക്കുന്നതാണ്. മറ്റുള്ളവരുടെ നേട്ടം കൂടി സ്വന്തമാക്കാനുള്ള ശ്രമം ലജ്ജാവഹമാണ്.
ഫാക്ടറികള്‍ അടച്ചിട്ടിട്ട് പുതിയ തൊഴിലാളികളെ എടുക്കുമെന്ന് പറയുന്നത് തമാശയായിട്ടെ കാണാന്‍ കഴിയൂ. 5 വര്‍ഷത്തെ ഗ്രാറ്റുവിറ്റി കുടിശിക നല്‍കാനുണ്ട്.
ടാന്‍സാനിയന്‍ തോട്ടണ്ടി സീസണ് കഴിയാറായിട്ടും ഒരു കിലോ തോട്ടണ്ടി പോലും വാങ്ങാന്‍ കഴിയാതെ അസംബന്ധം പറയുന്നത് സുദേവന് നിര്‍ത്തണം.
ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഇനിയെങ്കിലും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്നും മനോജ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."