പി.ഡി.പി സമൂഹവിവാഹം നാളെ
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് പി.ഡി.പി, പി.സി.എഫ് കമ്മറ്റി സംഘടിപ്പിക്കുന്ന സമൂഹവിവാഹം നാളെ ഉച്ചയ്ക്ക് 1.30ന് നന്നമ്പ്ര വെള്ളിയാമ്പുറത്ത് നടക്കും. അഞ്ചുജോഡി നിര്‍ധന യുവതീയുവാക്കളുടെ വിവാഹമാണ് ചടങ്ങില്‍ നടക്കുക. യുവതികള്‍ക്ക് ആഭരണങ്ങളും വിവാഹ വസ്ത്രവും യുവാക്കള്‍ക്ക് ഉപജീവനമാര്‍ഗത്തിനുള്ള ഓരോ ഓട്ടോറിക്ഷയും നല്‍കുന്നുണ്ട്.
ചടങ്ങ് ഗതാഗത വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. പി.ഡി.പി സീനിയര്‍ വൈസ് ചെയര്മാന് പൂന്തുറ സിറാജ് ആമുഖ പ്രഭാഷണം നടത്തും. നിക്കാഹിന് കോഴിക്കോട് വലിയഖാസി പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ഹയ്യ് ശിഹാബ്തങ്ങള്‍, നെല്ലിക്കുത്ത് ഫാറൂഖ് സഖാഫി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.പി.ഡി.പി വൈസ് ചെയര്മാന് സുബൈര്‍ സബാഹി, കെ.ഇ അബ്ദുള്ള, വര്‍ക്കല രാജ്,പി.കെ അബ്ദുറബ്ബ് എം.എല്‍.എ, സി.കെ നാണു എം.എല്‍.എ, വി.അബ്ദുറഹ്മാന് എം.എല്‍.എ, അബ്ദുറഹ്മാന് രണ്ടത്താണി,സി.കെ രാമഭദ്രന്, നിയാസ് പുളിക്കലാകത്ത് ,എം.പി. മുഹമ്മദ്ഹസ്സന്, ഇബ്രാഹിം തിരൂരങ്ങാടി തുടങ്ങിയവര്‍ സംസാരിക്കും.വാര്‍ത്താസമ്മേളനത്തില്‍ അബ്ദുസ്സലാം മൂന്നിയൂര്‍,സമദ് കാഞ്ഞീര അബ്ദുസ്സലാം തേറാമ്പില്‍, റഷീദ് പാട്ടശ്ശേരി, ഇസ്മായില്‍ വെള്ളിയാമ്പുറം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."