HOME
DETAILS

തിരിഞ്ഞുനോക്കുമ്പോള്‍ 2016 ദാ, ഇങ്ങനെ...

  
backup
December 30 2016 | 07:12 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-2016

അങ്ങിനെ കുത്തിവയ്പിലും മലപ്പുറം കുതിച്ചു

എല്ലാത്തിലും മലപ്പുറം മോഡല്‍ സൃഷ്ടിച്ച ജില്ലക്ക് എക്കാലവും ചീത്തപ്പേര് നല്‍കിയതായിരുന്നു പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവരുടെ എണ്ണത്തിലെ പിന്നോക്കാവസ്ഥ. രോഗങ്ങളെ തുരത്താന്‍ പ്രതിരോധകുത്തിവയ്പ് അത്യാവശ്യമാണെന്ന പാഠം ജില്ല പഠിച്ചത് ഈ വര്‍ഷമാണ്.
രാജ്യത്തുതന്നെ നിര്‍മാര്‍ജനം ചെയ്യപ്പെട്ട ഡിഫ്തീരിയ രോഗം ബാധിച്ച് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ജില്ലയില്‍ രണ്ടുവീതം മരണങ്ങളുണ്ടായിരുന്നു.2015 സെപ്റ്റംബറില്‍ ജില്ലയില്‍ ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് പ്രതിരോധകുത്തിവയ്പില്‍ 67ശതമാനം മാത്രമായിരുന്നു മലപ്പുറത്തിന്റെ കണക്ക്. എന്നാല്‍, 2016 ഒക്ടോബറില്‍ ഇതു 92 ശതമാനമായി ഉയര്‍ന്നു. ഒരുവര്‍ഷത്തെ നിരന്തര പരിശ്രമത്തിലൂടെ 25 ശതമാനം പേരെയാണ് ആരോഗ്യവകുപ്പിന് പ്രതിരോധ വലയത്തിലാക്കാന്‍ സാധിച്ചത്. ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ നൂറിലധികം ഡിഫ്തീരിയ കേസുകളാണ് ജില്ലയിലെ വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന ആരോഗ്യവകുപ്പും യൂനിസെഫ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട സംഘടനകളും മലപ്പുറത്തെ ചികിത്സിക്കാനെത്തി.ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനത്തിനത്തോടൊപ്പം ജില്ലയിലെ ജനപ്രതിനിധികളും മത സംഘടനകളും കൈക്കോര്‍ത്തോപ്പോള്‍ എല്ലാത്തിലും മുന്നേറ്റം കുറിച്ച മലപ്പുറം കുത്തിവയ്പിലും ഒടുവില്‍ മുന്നേറി. കുറ്റിപ്പുറത്തെ കോളറയും എടപ്പാളിലെ പട്ടിണി മരണവും പിടിവിടാത്ത ഡെങ്കിപ്പനിയും 2016ല്‍ മലപ്പുറത്തിന്റെ കറുത്ത പുള്ളികളാണ്.


ചരിത്രം വഴിമാറാതെ
നിയമസഭാ തെരഞ്ഞെടുപ്പ്

കാറ്റ് ഇടത്തോട്ട് വീശിയപ്പോഴും 14ാം നിയമസഭാ തെരെഞ്ഞെടുപ്പില്‍ ജില്ല ചരിത്രം തിരുത്തിയെഴുതിയില്ല. ഇടതുതരംഗത്തില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലകളും ആടിയുലഞ്ഞപ്പോഴും മലപ്പുറം വീണ്ടും കോണി കയറി. മത്സരിച്ച 12 മണ്ഡലങ്ങളില്‍ പതിനൊന്നിലും വിജയക്കൊടി നാട്ടിയെങ്കിലും ഉത്ഭവകാലം മുതല്‍ കൂടെനിന്ന താനൂര്‍ നഷ്ടമായതു ലീഗിന്റെ അപ്രമാദിത്തത്തിന് അപവാദമായി.
ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും കനത്ത മത്സരമാണ് നടന്നത്. 16 മണ്ഡലമുള്ള ജില്ലയില്‍ ഒരു സീറ്റ് കോണ്‍ഗ്രസില്‍നിന്നും ഒരു സീറ്റ് ലീഗില്‍നിന്നും ഇടതുപക്ഷം പിടിച്ചെടുത്തു. നിലമ്പൂരില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് മാറിനിന്നു മകനെ സ്ഥാനാര്‍ഥിയാക്കി പിന്നില്‍നിന്ന് പ്രചാരണം നയിച്ചിട്ടും ഇടതു സ്വതന്ത്രന്‍ പി.വി അന്‍വര്‍ വിജയിച്ചുകയറി. താനൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇടതു സ്വതന്ത്രന്‍ വി. അബ്ദുറഹിമാന്‍ വിജയക്കൊടി പാറിച്ചു.
പൊന്നാനി, തവനൂര്‍ മണ്ഡലങ്ങള്‍ ഇടതുപക്ഷം നിലനിര്‍ത്തി.
അട്ടിമറി സാധ്യത ഉയര്‍ത്തിയ മങ്കടയില്‍ വിവിധ ഘടകങ്ങള്‍ എതിരായിട്ടും സിറ്റിങ് എം.എല്‍.എ ടി.എ അഹമ്മദ് കബീര്‍ പച്ചക്കൊടി നാട്ടി. പെരിന്തല്‍മണ്ണയില്‍ സിറ്റിങ് എം.എല്‍.എ മഞ്ഞളാംകുഴി അലി 579 വോട്ടിനാണ് ലീഗിന്റെ മാനംകാത്തത്.
തിരൂരങ്ങാടി മണ്ഡലത്തില്‍ ശക്തമായ മത്സരത്തിനൊടുവില്‍ നിയാസ് പുളിക്കലകത്ത് മന്ത്രി പി.കെ അബ്ദുറബ്ബിനോട് പരാജയപ്പെട്ടു.


ഡിജിറ്റല്‍ കറന്‍സിയിലും
മോഡല്‍
നോട്ടുപ്രതിസന്ധിയില്‍ രാജ്യം വട്ടംകറങ്ങുമ്പോള്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്കുമാറി മലപ്പുറം ജില്ല രാജ്യത്തിനു മാതൃകയാകുന്നു. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വില്ലേജ് ഓഫിസും പട്ടികവര്‍ഗ കോളനിയും മലപ്പുറത്തുകാര്‍ക്കു സ്വന്തം.
പൊന്നാനി നഗരം വില്ലേജ് ഓഫീിസ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ വില്ലേജ് ഓഫിസായി കഴിഞ്ഞ 26നാണ് ജില്ലാ കലക്ടര്‍ അമിത് മീണ പ്രഖ്യാപിച്ചത്. ഇതോടെ വില്ലേജ് പരിധിയിലുള്ള ആളുകള്‍ കെട്ടിട നികുതി, ഭൂനികുതി എന്നിവ മൊബൈല്‍ഫോണ്‍ വഴി അടച്ചുതുടങ്ങിയിട്ടുണ്ട്. കരുളായി ഗ്രാമപഞ്ചായത്തിലെ നെടുങ്കയം ആദിവാസി കോളനി രാജ്യത്തെ ആദ്യ ഡിജിറ്റല്‍ പട്ടികവര്‍ഗ കോളനിയായി ഡിസംബര്‍ 27നാണു പ്രഖ്യാപിക്കപ്പെട്ടത്. ഡിജിറ്റല്‍ നഗരമെന്ന ഖ്യാതി കോട്ടക്കലും കറന്‍സി രഹിത സംവിധാനം നിലവില്‍ വരുന്ന ആദ്യത്തെ ഗ്രാമമായി തിരൂര്‍ താലൂക്കിലെ താനാളൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡും മാറിയിട്ടുണ്ട്. എന്റെ മലപ്പുറം, ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ഭാഗമായി ജില്ലയെ ഡിജിറ്റല്‍ പണമിടപാടിലേക്കു മാറ്റുന്നതിന് വിപുലമായ പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്.

നൊമ്പരമായി
ഫൈസലിന്റെ കൊലപാതകം
മലപ്പുറത്തിന്റെ മതേതര ഭൂമികയിലെ നോവുപകര്‍ന്ന സംഭവമായിരുന്നു നവംബര്‍ 19ന് നടന്ന കൊടിഞ്ഞിയിലെ ഫൈസല്‍ വധം. ഒരുവര്‍ഷം മുന്‍പ് ഇസ്‌ലാം മതം സ്വീകരിച്ച യുവാവ് വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയതായിരുന്നു.
റിയാദിലെ ജോലി സ്ഥലത്തേക്കു മടങ്ങാനിരിക്കെ പുലര്‍ച്ചെ അഞ്ചോടെ വീട്ടില്‍നിന്നു ഭാര്യാപിതാവിനെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്നതിനിടെയാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍വച്ചു ഫൈസല്‍ കൊല്ലപ്പെടുന്നത്. ഭാര്യയും മക്കളും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. മാതാപിതാക്കളും സഹോദരിമാരുമടങ്ങുന്ന കുടുംബവുമായി സൗഹൃദത്തില്‍ കഴിഞ്ഞുവന്ന ഫൈസലിനെ മതംമാറ്റത്തിന്റെ പേരില്‍ കൊലപ്പെടുത്തുകയായിരുന്നു. ഫൈസലിന്റെ മരണ ശേഷം മാതാവും ഇസ്‌ലാം മതം സ്വീകരിച്ചു.
മതസൗഹാര്‍ദവും മൈത്രിയും പുലര്‍ത്തിയ മലപ്പുറത്തിന്റെ ചരിത്രത്തില്‍ കനത്ത ആഘാതമായിരുന്നു സംഭവം. പതിനൊന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും മുഴുവന്‍ കുറ്റവാളികളുടേയും അറസ്റ്റ് നടപടികളും പൂര്‍ത്തിയായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണ കാര്യത്തിലെ വീഴ്ചയും വിമര്‍ശനത്തിനടയാക്കി. ഫൈസല്‍ കുടുംബത്തിനു സുരക്ഷിത്വത്വവും നാടിന്റെ സമാധാനന്തരീക്ഷവും നിലനിര്‍ത്തുന്നതില്‍ പ്രദേശവാസികളുടെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ തലത്തിലും പൂര്‍ണ നിയമപരിരക്ഷയും ഉറപ്പുവരുത്തുകയാണ് പ്രധാനം.


ദീപ്തസ്മരണയായി ആ വലിയ
പണ്ഡിതന്‍
സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഫെബ്രുവരി 18നാണ് നിര്യാതനായത്. ഇസ്‌ലാമിക കര്‍മശാസ്ത്ര പാണ്ഡിത്യത്തില്‍ ശ്രദ്ധേയരായിരുന്നു ചെറുശ്ശേരി ഉസ്താദ്.
കേരള മുസ്‌ലിംകള്‍ക്കു വലിയൊരു വിടവായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. സമസ്തയുടെ പ്രസിഡന്റുമാരായ സി. കോയക്കുട്ടി മുസ്‌ലിയാര്‍ മെയ് മൂന്നിനും കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഡിസംബര്‍ 14നും നിര്യാതരായി.
ജനനംകൊണ്ടു പാലക്കാട് ജില്ലയായിരുന്നുവെങ്കിലും ഇരു പണ്ഡിതരുടെയും കര്‍മമേഖലയായിരുന്നു മലപ്പുറം. ജില്ലാ അതിര്‍ത്തിയോടു ചേര്‍ന്ന പാലക്കാട് ജില്ലയിലെ ആനക്കര സ്വദേശിയായ കോയക്കുട്ടി മുസ്‌ലിയാര്‍ മലപ്പുറം ജില്ലാ സമസ്തയുടെ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്നു. കുമരംപുത്തൂര്‍ എ.പി ഉസ്താദ് രണ്ടുപതിറ്റാണ്ടിലേറെ പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ ഗുരുനാഥനാണ്.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗവും എം.എസ്.പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായിരുന്ന അരീക്കോട് തെരട്ടമ്മല്‍ സ്വദേശി സി. ജാബിര്‍ ഡിസംബര്‍ അഞ്ചിന് കൊണ്ടോട്ടിക്കടുത്ത് മുസ്്‌ലിയാരങ്ങാടി മില്ലുംപടിയില്‍ വാഹനാപകടത്തില്‍ മരിച്ചു.
1994-95ലെ നെഹ്‌റു കപ്പില്‍ ഇന്ത്യക്കായി കളിച്ചു. ഫെഡറേഷന്‍ കപ്പ് ആദ്യമായി നേടിയ കേരള ടീമിലും അംഗമാണ്.
തിരക്കഥാകൃത്തും സംവിധായകനുമായ ടി.എ റസാഖ് ഓഗസ്റ്റ് 15ന് നിര്യാതനായി. കൊണ്ടോട്ടി തുറക്കല്‍ ആണ് സ്വദേശം.

മലപ്പുറത്തിന് യുനെസ്‌കോ പുരസ്‌കാരം
യുനെസ്‌കോ കണ്‍ഫൂഷ്യസ് സാക്ഷരതാ പുരസ്‌കാരം ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെ.എസ്.എസ്) മലപ്പുറം യൂനിറ്റിനെ തേടിയെത്തിയ വര്‍ഷമായിരുന്നു 2016. ലോക സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ എട്ടിനു പാരീസില്‍ യുനെസ്‌കോ ആസ്ഥാനത്തുവച്ചാണ് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഐറിന ബൊക്കോവ, കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് സഹമന്ത്രി ഉപേന്ദ്ര കുശ്വഹ, ജെ.എസ്.എസ് ചെയര്‍മാന്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഡയറക്ടര്‍ വി. ഉമ്മര്‍കോയ എന്നിവരാണ് മലപ്പുറത്തിനും രാജ്യത്തിനുംവേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്നും എന്‍.ജി.ഒകളില്‍നിന്നും അപേക്ഷ ക്ഷണിച്ചാണ് യുനെസ്‌കോ സാക്ഷരതാ അവാര്‍ഡ് വിജയികളെ തെരഞ്ഞെടുത്തത്. 2006ലാണ് ജെ.എസ്.എസ് മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനു പരിഗണിച്ചത്.

മലപ്പുറത്ത് സ്‌ഫോടനവും..!
സൗഹാര്‍ദത്തിനും സമാധാനത്തിനും പേരുകേട്ട മലപ്പുറത്തു സ്‌ഫോടനമുണ്ടായത് ഞെട്ടലോടെയാണ് ജില്ല കേട്ടത്. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് കലക്ടറേറ്റ് വളപ്പിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസറുടെ വാഹനത്തിനു പിറകില്‍നിന്നു പൊട്ടിത്തെറിയുണ്ടായത്.
സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള അന്വേഷണ ഏജന്‍സികള്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനം നടന്ന വാഹനത്തിനു സമീപത്തുനിന്നകണ്ടെത്തിയ ബേസ് മൂവ്‌മെന്റ് എന്ന് രേഖപ്പെടുത്തിയ പെട്ടിയും പെന്‍ഡ്രൈവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാനായിട്ടില്ല. സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ മധുരയില്‍വച്ചു പിടികൂടിയെങ്കിലും സംഭവത്തിന് പിന്നില്‍ അവരാണെന്ന് സ്ഥരീകരിച്ചിട്ടില്ല. സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് കലക്ടറേറ്റിലെ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, സ്‌ഫോടനം നടന്ന സമയത്ത് ജില്ലാ കലക്ടറായിരുന്ന ഷൈനാമോളെ പിന്നീട് സ്ഥലംമാറ്റി. കൊല്ലം കലക്ടറേറ്റിലും സ്‌ഫോടനമുണ്ടായപ്പോള്‍ ഷൈനാമോള്‍ ആയിരുന്നു അവിടെയും കലക്ടര്‍.

നിലമ്പൂരില്‍ വെടിവയ്പ്
നിലമ്പൂര്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും സി.പി.ഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും ആരോപിച്ചതോടെയാണ് മാവോയിസ്റ്റ് വെടിവയ്പ് ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരേ ശക്തമായി രംഗത്തുവന്നിരുന്നു. അഭിപ്രായം പറയുന്നവരെ വെടിവച്ചു കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സംശയിക്കുന്ന രീതിയിലുള്ള പോസ്റ്റോമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നതോടെ പൊലിസിനെതിരേയുള്ള ആരോപണം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മാവോയിസ്റ്റ് വേട്ടയില്‍ പൊലിസിനെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ പൗരന്‍ നല്‍കിയ പരാതിയില്‍ ജില്ലാ പൊലിസ് മേധാവിക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 24നാണ് വെടിവയ്പുണ്ടായത്.

-

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago