HOME
DETAILS
MAL
അനധികൃതമായി കടത്തുകയായിരുന്ന പത്ത് കിലോ വെള്ളി ആഭരണങ്ങള്‍ പിടികൂടി
backup
December 30 2016 | 07:12 AM
ഇരിട്ടി: അനധികൃതമായി കടത്തുകയായിരുന്ന ആറ് ലക്ഷം രൂപ വിലമതിക്കുന്ന പത്ത് കിലോ വെള്ളി പിടികൂടി. ഇന്നലെ വൈകുന്നേരം കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് കോടിയേരി സ്വദേശി പാറാല്‍ കെ.കെ സനൂപില്‍ നിന്ന് സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന വെള്ളി ആഭരണങ്ങള്‍ പിടികൂടിയത്. എക്സൈസ് ഓഫിസര്‍ ഇ ജിനീഷ്, കെ.ഇ ജോണ്‍, കെ.കെ നജീബ്, സിവി് ല്‍ എക്സൈസ് ഓഫിസര്‍ രാജീവന്, ഹരിദാസന്, അബ്ദുലത്തീഫ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ വാണിജ്യ നികുതി വകുപ്പിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."