ജാര്‍ഖണ്ഡ് ഖനി അപകടം; 9 മൃതദേഹങ്ങള്‍ കണ്ടെടുത്തു
ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകട സ്ഥലത്തു നിന്ന് 9 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അന്‍പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഖനിയിലുപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്. ജോലി നടക്കുന്നതിനിടെ ഖനിയുടെ ഒരു ഭാഗം ഇടിഞ്ഞ് വിഴുകയായിരുന്നു.
പുട്കി ബിഹാരിയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് ഇന്നലെ രാത്രി 8 മണിയോടെ അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.പട്നയിൽ നിന്നും ദേശീയ ദുരന്ത നിവരാണസേനയുടെ ഒരു സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Jharkhand (Lalmatia) mine collapse: 40-50 workers feared trapped under the debris, rescue operations on. NDRF team from Patna on the way. pic.twitter.com/fYyK0XAhmI
— ANI (@ANI_news) December 30, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."