എ.കെ ബാലന് പരസ്യ പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് മന്ത്രി കെ. രാജു
പാലക്കാട്: സി.പി.ഐ മന്ത്രിമാര്‍ക്കെതിരേ മന്ത്രി എ.കെ ബാലന് നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി വനംവകുപ്പ് മന്ത്രി കെ. രാജു രംഗത്ത്.
എല്‍.ഡി.എഫില്‍ ഈ വിഷയം ഉന്നയിക്കാതെ പരസ്യപ്രസ്താവന നടത്തിയ മന്ത്രി എ.കെ ബാലന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. മുതിര്‍ന്ന മന്ത്രിയായ ബാലന് പരസ്യപ്രസ്താവന നടത്തിയത് ശരിയായില്ല. ഇത്തരം കാര്യങ്ങള്‍ മന്ത്രിസഭാ യോഗങ്ങളിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും മന്ത്രി രാജു പറഞ്ഞു. ഒലവക്കോടെത്തിയ മന്ത്രി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
കടമ്പാറയിലെ ആദിവാസികള്‍ക്ക് ഭൂമി നല്കാന് കഴിയില്ലെന്ന് മുന്‍ നെന്മാറ ഡി.എഫ്. ഒ നല്കിയ റിപ്പോര്‍ട്ട് ശരിവച്ചുകൊണ്ട് വനം മന്ത്രി പറഞ്ഞതിനെയാണ് ബാലന് വിമര്‍ശിച്ചത്.
വനഭൂമികളില്‍ പാരമ്പര്യമായി ജീവിക്കുന്നവരെ ഒഴിപ്പിക്കില്ല. അവര്‍ക്കു വനാവകാശപ്രകാരം നല്‍കേണ്ട ഭൂമി കൊടുക്കാം.എന്നാല്‍, കടമ്പാറയിലെ അഞ്ചു ആദിവാസികുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കും.
മറ്റുള്ളവര്‍ വനഭൂമി കൈയേറി താമസിക്കുന്നവരാണ്. അവര്‍ക്കു ഭൂമി നല്കാന് കഴിയില്ല. വനം കൈയേറിയവര്‍ക്കു ഭൂമി നല്കണമെങ്കില് പകരം ഇരട്ടി സ്ഥലം വനവല്‍ക്കരണത്തിന് നല്‍കണമെന്നും മന്ത്രി രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."