ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ജനാധിപത്യത്തിനേറ്റ തീരാകളങ്കമാണെന്ന് കോണ്‍ഗ്രസ് അനുകൂല പാനലില്‍ മത്സരിച്ച സുനില്‍ സി കുര്യനും ചെമ്പഴന്തി അനിലും ആരോപിച്ചു. വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരായി സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന് ബെഞ്ച് ജനുവരി മൂന്നിന് പരിഗണിക്കാനിരിക്കെയാണ് ധൃതി പിടിച്ച് വോട്ടെണ്ണല്‍ നടത്തിയത്. സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് റിട്ടേണിങ് ഓഫിസര്‍ ഇതിന് തയ്യാറായത്. പോളിങ് സ്റ്റേഷന്റെ പരിസരവും സ്റ്റേഷനകവും വിഡിയോയില്‍ പകര്‍ത്തണമെന്ന ഹൈക്കോടതി വിധി റിട്ടേണിങ് ഓഫീസര്‍ അഡ്വ.ജി.വി അരുണ്‍ അട്ടിമറിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലും നാണിപ്പിക്കുന്നതരത്തില്‍ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സുനില്‍ സി കുര്യനും ചെമ്പഴന്തി അനിലും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."