റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് യു.എന്നിനോട് നൊബേല്‍ ജേതാക്കള്‍
മ്യാന്‍മര്‍: ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യന്‍ വംശജര്‍ക്ക് നേരെ മ്യാന്‍മര്‍ സര്‍ക്കാര്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരേ യു.എന്‍ ഇടപെടണമെന്ന് നൊബേല്‍ ജേതാക്കള്‍. മ്യാന്‍മാറില്‍ നടക്കുന്നത് വംശശുദ്ധീകരണമാണെന്നും ഇത് മനുഷ്യത്വത്തിന് എതിരായ നടപടിയാണെന്നും യു.എന്‍ സുരക്ഷാ കൗണ്‍സിലിന് സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കി. ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു, മലാല യൂസുഫ്‌സായി, ജോസ് റമോസ് ഹോര്‍ത, യമനീസ് ആക്ടിവിസ്റ്റ് തവാക്കുല്‍ കര്‍മന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 23 ആക്ടിവിസ്റ്റുകളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
മ്യാന്‍മര്‍ പട്ടാളം കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് റോഹിംഗ്യന്‍ വംശജരെയാണ് കൊന്നൊടുക്കുന്നത്. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുക, വീടുകള്‍ അഗ്നിക്കിരയാക്കുക, കാരണമില്ലാതെ തടവില്‍വയ്ക്കുക തുടങ്ങിയ കൊടുംക്രൂരതകളാണ് അരങ്ങേറുന്നത്.
അര ലക്ഷം റോഹിംഗ്യന്‍ മുസ്‌ലിംകളാണ് അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ അഭയം തേടിയിരിക്കുന്നത്. വിഷയത്തില്‍ യു.എന്‍ ഇടപെടാന്‍ ഇനിയും താമസിച്ചാല്‍ റുവാണ്ടയിലും ദാര്‍ഫറിലും ബോസ്‌നിയയിലും കൊസോവയിലും സംഭവിച്ചതിന് സമാനമായ നരനായാട്ടാവും മ്യാന്‍മാറിലും ആവര്‍ത്തിക്കുക. ഇത് തടയേണ്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."