ജനകീയപങ്കാളിത്തത്തോടെ ചെറുപുഴയില്‍ തടയണ നിര്‍മിച്ചു
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ജനകീയപങ്കാളിത്തത്തോടെ ചെറുപുഴയില്‍ തടയണ നിര്‍മിച്ചു. പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡായ കരുവാമ്പാറ ചെറുക്കാഞ്ചീരിയിലാണ് നാട്ടുകാരും സന്നദ്ധസംഘടനകളും തൊഴിലുറപ്പ് തൊഴിലാളികളും സ്ത്രീകളും ചേര്‍ന്ന് അണക്കെട്ട് നിര്‍മിച്ചത്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പ്രദേശത്ത് നടപ്പാക്കുന്ന പൂളക്കൊടിയമ്മല് കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം ലഭിക്കുന്നതിനാണ് ചെറുപുഴയില്‍ അണക്കെട്ട് നിര്‍മിച്ചത്. ചെറുപുഴയില്‍ ജലനിരപ്പ് ഉയര്‍ന്നെങ്കില്‍ മാത്രമെ കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം വിതരണം സാധ്യമാകൂ.
തടയണ നിര്‍മാണം പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കെ റുഖിയ, കെ.ടി റുബീന, കെ പ്രസന്ന, എം ശഹീന, യുവജന സംഘടനാ പ്രതിനിധികളായ കെ ശംസുദ്ദീന്‍, കെ ബാബു, പി ശാജി, പി.വി ഭാസ്കരന്, കെ സുഭാഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."