പാഴ്‌വസ്തുക്കളില്‍ നിന്നും പഠനോപകരണങ്ങളുമായി ഒരധ്യാപകന്‍
പൊന്നാനി: ഉപയോഗശൂന്യമായ ഫഌക്‌സ് കൊണ്ട് വിദ്യാര്‍ഥികളെ പഠനോപകരണങ്ങള്‍ നിര്‍മിക്കാന്‍ പരിശീലിപ്പിക്കുകയാണ് പൊന്നാനി കോട്ടത്തറ സ്വദേശിയായ ഒരധ്യാപകന്‍. കപ്പൂര്‍ സ്‌കൂളിലെ ജിതേഷ് കുമാറാണ് ഉപയോഗ ശൂന്യമായ ഫഌക്‌സ് പ്രകൃതിക്ക് ദോഷമില്ലാതെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന ആശയം പ്രാവര്‍ത്തികമാക്കി മാതൃകയാകുന്നത്.
സ്‌കൂള്‍ തുറക്കുന്നത് മുതല്‍ അടക്കുന്നത് വരെ ഓരോ പ്രോഗ്രാമുകള്‍ക്കായി വേണ്ടി വരുന്ന ഫഌക്‌സുകള്‍ ആവശ്യം കഴിഞ്ഞ് കൂട്ടിയിട്ട് കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നതിന് പകരം ഇതുപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് കൂടി ഉപകാരപ്രദമായ ബാഗുകള്‍,ഫയലുകള്‍, ചെറിയ പഴ്‌സുകള്‍, പഠനോപകരണങ്ങള്‍, ടിഫിന്‍ ബോക്‌സുകള്‍, വിവിധ തരത്തിലുളള ബാഗുകള്‍ എന്നിവ നിര്‍മിക്കുകയും സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ നിര്‍മാണത്തില്‍ പരിശീലനം നല്‍കുകയുമാണ് ഈ അധ്യാപകന്‍ ചെയ്യുന്നത് . നൂറു കണക്കിന് സ്‌കൂളുകളിലായി ആയിരക്കണക്കിന് ഫഌക്‌സുകള്‍ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവാണ് ഇത്തരം ഒരു ആശയത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് ജിതേഷ് പറയുന്നു. കുട്ടികളുടെ പഠന പ്രവര്‍ത്തങ്ങളുടെ ഭാഗമായി ചെറിയ ബാഗുകളുള്‍പ്പടെ പലവിധത്തിലുള്ള പഠനോപകരണങ്ങള്‍ ഫഌകസ് ഉപയോഗിച്ച് നിര്‍മിച്ചു കഴിഞ്ഞു .മലപ്പുറം ,പാലക്കാട് ,തൃശ്ശൂര്‍ ,ജില്ലകളിലായി മുപ്പതോളം സ്‌കൂളുകളില്‍ ഇതിനോടകം വിദ്യാര്‍ഥികള്‍ക്ക് കടലാസ് പേന നിര്‍മിക്കുന്നതിലും ഈ അധ്യാപകന്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ നേവി റിട്ടയേര്‍ഡ് ഉദ്യേഗസ്ഥനായ വേലായുധന്റെയും റിട്ടയേര്‍ഡ് അധ്യാപിക ശാരദയുടെയും മകനാണ്. എസ്.ബി.ഐ ഉദ്യോഗസ്ഥയായ സുനുവാണ് ജിതേഷിന്റെ ഭാര്യ. ഏക മകന്‍ യാദവ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."