തൃക്കാക്കര നഗരസഭയുടെ കൈവശമിരുന്ന റവന്യൂ വകുപ്പിന്റെ സ്ഥലം ഫാട്കറീസ് ആന്‍ഡ് ബോയിലേഴ്സിന് നല്കി
കാക്കനാട്: തൃക്കാക്കര നഗരസഭ കൈവശമിരുന്ന റവന്യൂ വകുപ്പിന്റെ സ്ഥലം ഫാട്കറീസ് ആന്‍ഡ് ബോയിലേഴ്സിന്റെ ഉപയോഗത്തിനായി പതിച്ച് നല്കി. ഐ.എം.ജിക്ക് സമീപം നഗരസഭാ നിര്‍മിച്ചിട്ടുള്ള കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്ന് പടിഞ്ഞാറു ഭാഗത്തുള്ള സ്ഥലമാണ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സിന് കൈമാറിയത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ കാക്കനാട് വില്ലേജ് ഓഫീസര്‍ ഉദയകുമാറിന്റെ നേതൃത്വത്തില്‍ എത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണു വളച്ച് കെട്ടിയിരുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തി, നഗരസഭയില്‍ നിന്ന് പിടിച്ചെടുത്ത് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സിന് കൈമാറിയത്. ഫാക്ടീസ് ആന്‍ഡ് ബോയിലേഴ്സ പിറകിലുള്ള ഈ സ്ഥലം 12 സെന്റാണ്. ഇവര്‍ക്ക് പുതിയ കെട്ടിടം വയ്ക്കാനും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള ഷെഡ്ഡ് നിര്‍മിക്കാനുമായി കഴിഞ്ഞ ജനുവരിയിലാണ് സ്ഥലം കൈമാറി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഈ സ്ഥലം നഗരസഭ കമ്പിവേലിക്കെട്ടി തിരിച്ചിരുന്നതിനാല്‍ അവര്‍ക്ക് ഇവിടെ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വില്ലേജ് ഓഫിസര്‍ സംഘമെത്തി, സ്ഥലം അളന്ന് തിട്ടപ്പെടുത്തി. തുടര്‍ന്ന് റവന്യൂവകുപ്പ് തന്നെ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സിന്റെ ബോര്‍ഡും സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."