HOME
DETAILS

ആരോഗ്യവകുപ്പില്‍ കൂട്ട സ്ഥലം മാറ്റം: നടപടി 'അനാരോഗ്യ' പ്രവണതയെന്ന് ആക്ഷേപം

  
backup
December 31 2016 | 03:12 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b8

കാസര്‍കോട്: ആരോഗ്യ വകുപ്പില്‍ പൊതു സ്ഥലം മാറ്റം വരുന്നതിനു ഒരു മാസം മുന്‍പു തിരക്കിട്ട സ്ഥലം മാറ്റം. 17 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഒറ്റയടിക്കു സ്ഥലം മാറ്റിയിരിക്കുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ അപേക്ഷ പ്രകാരം ഭരണ സൗകര്യാര്‍ഥമാണ് സ്ഥലമാറ്റം എന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഭരണാനുകൂല സംഘടനയില്‍പെട്ട ചിലര്‍ക്കു വേണ്ടി ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാണ് സ്ഥലം മാറ്റമെന്നാണ് വലതു പക്ഷ സംഘടനകളുടെ ആരോപണം.
ജില്ലയുടെ തെക്കേയറ്റത്തുള്ളവരെ വടക്കോട്ടേക്കും മലയോരങ്ങളിലേക്കും ഭരണാനുകൂലികളെ അവരുടെ താല്‍പര്യമുള്ള സ്ഥലങ്ങളിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് ആരോപണം.
29ന് വൈകിട്ടാണ് സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത്. ഇന്നലെ രാവിലെയോടെ തന്നെ ഇതു ജീവനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു. സ്ഥലമാറ്റം ഉത്തരവിലെ ക്രമ നമ്പര്‍ രണ്ട്, നാല്, ആറ്, എട്ട്, 10, 12, 14, 15 എന്നിവയില്‍പെട്ടവരെ ഭരണ സൗകര്യാര്‍ഥവും ക്രമ നമ്പര്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, 11, 13, 16, 17 എന്നിവയില്‍പെട്ടവരെ അപേക്ഷ പരിഗണിച്ചുമാണ് സ്ഥലം മാറ്റിയിട്ടുള്ളതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
സ്ഥലം മാറ്റം ലഭിച്ച ജീവനക്കാര്‍ ഇപ്പോഴുള്ളടുത്ത് നിന്നു വിടുതല്‍ ചെയ്തു സ്ഥലം മാറ്റം ലഭിച്ച സ്ഥലത്ത് ജോലിയില്‍ പ്രവേശിച്ച കാര്യം ഡി.എം.ഒ ഓഫിസില്‍ ഉടന്‍ അറിയിക്കണമെന്നും ഡി.എം.ഒ ഡോ. എ.പി ദിനേഷ് കുമാര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചട്ടങ്ങള്‍ ലംഘിച്ചുള്ള സ്ഥലം മാറ്റമാണെന്നു ചൂണ്ടിക്കാട്ടി ജീവനക്കാര്‍ ട്രിബ്യൂണലിനും സര്‍ക്കാരിനും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്. ഓണ്‍ലൈന്‍ വഴിയുള്ള പൊതു സ്ഥലം മാറ്റത്തിനു സര്‍ക്കാര്‍ ജനുവരി മുതല്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതിനെ മറികടക്കാനാണ് തിരക്കിട്ട് ഈ സ്ഥലമാറ്റ ഉത്തരവു പുറപ്പെടുവിച്ചതെന്നാണ് ആക്ഷേപം. ആരോഗ്യ മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തെ ഇത്തരം സ്ഥലം മാറ്റങ്ങള്‍ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഒരു സ്ഥലത്തു നിയമനം ലഭിച്ചാല്‍ മൂന്നു വര്‍ഷം വരെ വ്യക്തമായ കാരണം ഇല്ലാതെ ജീവനക്കാരെ സ്ഥലം മാറ്റരുതെന്നതടക്കമുള്ള പുതിയ നിബന്ധനകളാണ് 2017ല്‍ നടപ്പാക്കുന്ന സ്ഥലം മാറ്റ ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍നിന്നു ഭരണാനുകൂലികളായ ജീവനക്കാരെ താല്‍പര്യമുള്ള താവളത്തില്‍ കുടിയിരുത്തുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള ഉത്തരവെന്നാണു പ്രതിപക്ഷ സംഘടനകള്‍ കുറ്റപ്പെടുത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago