പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
തിരുവനന്തപുരം: പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ മെറിറ്റോറിയസ് സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു.
അംഗീകൃത പ്രൊഫഷണല്‍ കോളജുകളില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും പഠിക്കുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, കോളജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം, കോളജിന്റെ അംഗീകാരം സംബന്ധിച്ച രേഖ, ഗ്രാമ ബ്ലോക്ക് പഞ്ചയത്തില്‍ നിന്നും മേല്‍ ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം , ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പട്ടികജാതി വികസന ഓഫീസില്‍ ജനുവരി 10 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളില്‍ ലഭിക്കും. സംസ്ഥാനത്തിനകത്ത് പഠിക്കുന്നവര്‍ക്ക് 25,000 രൂപയും പുറത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50000 രൂപയും അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."