പായിപ്ര കവലയിലെ ഓടയിലേക്ക് മാലിന്യം തുറന്ന് വിടുന്നത് 15നകം നീക്കം ചെയ്യണമെന്ന്
മൂവാറ്റുപുഴ: പായിപ്ര കവലയിലെ ഓടയിലേക്ക് മാലിന്യം തുറന്ന് വിടുന്നത് 15നകം നീക്കം ചെയ്യണമെന്ന് പായിപ്ര പഞ്ചായത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി.
എല്‍ദോ എബ്രഹാം എം.എല്‍.എ. വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം.
എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് നൂര്ജഹാന് നാസര്‍, ജില്ലാ പഞ്ചായത്തംഗം എന്‍ അരുണ്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ ബഷീര്‍, പായിപ്ര കൃഷ്ണന്, കെ.എച്ച് സിദ്ധീഖ്, വിവിധ കക്ഷി നേതാക്കളായ ആര് സുകുമാരന്‍, കെ.കെ ഉമ്മര്‍, വി.ഇ നാസര്‍, വി.എം നവാസ്. മര്‍ച്ചന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് പി.എ കബീര്‍, പി.എം സൈത്കുഞ്ഞ് പഞ്ചായത്തംഗങ്ങള്‍, റവന്യൂ, പൊതുമരാമത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, വിവിധ കക്ഷി നേതാക്കള്‍, തോട് സംരക്ഷണ സമിതി ഭാരവാഹികള്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."