HOME
DETAILS

കാണികളുടെ കല, വായനക്കാരുടെയും

  
backup
January 01 2017 | 03:01 AM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b2-%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81

'ഉടലുകള്‍ എന്നെ ചൊടിപ്പിക്കുന്നു, ചൊടിപ്പിക്കുന്നു.'
ഷഹരിയാര്‍ ചക്രവര്‍ത്തി വിലപിച്ചു: 'എനിക്ക് വേണ്ടണ്ടതു വികാരമല്ല, അറിവാണ്'.
തൗഫീഖുല്‍ ഹഖീമിന്റെ 'ഷഹറാസാദ്' ആയിരത്തൊന്നു രാവുകളുടെ ആമുഖകഥയെ, ദാര്‍ശനികമായ ഒരു ഉള്‍ക്കാഴ്ചയോടെ കാണാന്‍ പ്രേരിപ്പിക്കുന്നു. ലോകപ്രശസ്തമായ ഈ കഥയെ ആധുനിക മനഃശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വെളിച്ചത്തില്‍ അപഗ്രഥിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെണ്ടങ്കിലും അറബിനാടകത്തിലെ അതികായനായ ഈ എഴുത്തുകാരന് അഗാധമായ ചില ദാര്‍ശനികാന്വേഷണങ്ങള്‍ക്കുള്ള ഒരു ഉപകരണം മാത്രമാണു പ്രസ്തുത കഥ. പച്ചമാംസത്തിനും രക്തത്തിനും വേണ്ടണ്ടി ദാഹിക്കുന്ന ഷഹരിയാര്‍ ചക്രവര്‍ത്തിയെ ആയിരത്തൊന്നു രാവുകളിലൂടെ കഥ പറഞ്ഞ്, ജ്ഞാനാര്‍ഥിയാക്കി മാറ്റുന്നതു ഷഹറാസാദ് ആണ്. ഓരോ ദിവസവും ഓരോ കന്യകയെ വിവാഹം ചെയ്യുകയും, നേരം പുലരുമ്പോഴേക്ക് അവളെ വധിക്കുകയും ചെയ്തുകൊണ്ടണ്ടിരുന്ന ചക്രവര്‍ത്തിയില്‍, ഷഹറാസാദിന്റെ കഥകള്‍ ഉണ്ടണ്ടാക്കുന്ന മാന്ത്രികമായ പരിവര്‍ത്തനമാണ് നാടകത്തിന്റെ പ്രമേയം.
ഒരു ഘട്ടത്തില്‍ ചക്രവര്‍ത്തി പറയുന്നു: 'ഈ ഭൂമി, ഭൂമിയല്ലാതെ മറ്റൊന്നുമല്ല. തിരിഞ്ഞുകൊണ്ടേണ്ടയിരിക്കുന്ന ഈ കാരാഗൃഹത്തില്‍ നാം മുന്നോട്ടോ പിന്നോട്ടോ പോകുന്നില്ല. എഴുന്നേല്‍ക്കുകയോ വീഴുകയോ ചെയ്യുന്നില്ല. നാം ചുറ്റുന്നുവെന്നു മാത്രം. എല്ലാം ചുറ്റിക്കൊണ്ടണ്ടിരിക്കുകയാണ്'.
ഇരുപതു തികയാത്ത ഒരു കന്യക, പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുള്ള, ജീവിതത്തിന്റെ പൊരുളിനെ സംബന്ധിച്ച അധമ്യമായ ജിജ്ഞാസയ്ക്കു ചക്രവര്‍ത്തിയില്‍ തിരികൊളുത്തുകയാണ്.
ഷഹറാസാദ്: ഞാന്‍ ആരെന്ന് അങ്ങയ്ക്കറിയണോ?
ഷഹരിയാര്‍: ഉവ്വ്
ഷഹറാസാദ് (പുഞ്ചിരിയോടെ): ഞാന്‍ മനോഹരമായ ഒരു ഉടല്‍. ഒരു സുന്ദര ശരീരമല്ലാതെ മറ്റെന്താണു ഞാന്‍.
ഷഹരിയാര്‍: നശിച്ച സുന്ദര ശരീരം.
ഷഹറാസാദ്: ഞാനൊരു മഹത്തായ ഹൃദയമാണ്. അതല്ലാതെന്താണു ഞാന്‍?
ഷഹരിയാര്‍: നശിച്ച നിന്റെ ഹൃദയം!
ഷഹറാസാദ്: അങ്ങ് ഒരിക്കല്‍ സ്‌നേഹിച്ചിരുന്നത് എന്റെ ദേഹത്തെയായിരുന്നുവെന്നത് നിഷേധിക്കാനാവുമോ? അങ്ങയുടെ ഹൃദയംകൊണ്ടണ്ടല്ലേ എന്നെ സ്‌നേഹിച്ചത്.
ഷഹരിയാര്‍: അതെല്ലാം പോയി. പോയി! (സ്വയം) ഇന്നു ഞാനൊരു പാവം മനുഷ്യന്‍.
ഭൗതികമായ ആസക്തികളൊന്നും ഷഹരിയാറിനെ തൃപ്തിപ്പെടുത്തുന്നില്ല. 'ഇനിയുള്ള ജീവിതം കൊണ്ടണ്ട് എന്താണു കാര്യം?' അദ്ദേഹം ചോദിക്കുന്നു. 'എല്ലാം ആസ്വദിച്ചവനാണു ഞാന്‍, എല്ലാം കൈവെടിഞ്ഞവനും'.
ഷഹറാസാദിനെ അവളുടെ നീഗ്രോ കാമുകന്റെ കരവലയങ്ങളില്‍ കാണുമ്പോഴും അവള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടേണ്ടാ എന്നദ്ദേഹം സംശയിക്കുന്നു. ഷഹരിയാറിന്റെ മാനസികസംഘര്‍ഷത്തിന്റെ പരിണതി, സത്യാന്വേഷണത്തിനായുള്ള സൂഫിചിന്തയാണ് അദ്ദേഹത്തിലുളവാക്കുന്നത്.
തുര്‍ക്കിക്കാരിയായ അമ്മയില്‍ നിന്നു ചെറുപ്പത്തില്‍ കേട്ടുപഠിച്ച അല്‍ഫ് ലൈലാകഥകള്‍, അറബുലോകത്തിലെ ഏറ്റവും പ്രശസ്ത സാഹിത്യകാരനായി വളര്‍ന്നപ്പോഴും ഹഖീമില്‍ സ്വാധീനം ചെലുത്തി. ഈജിപ്തില്‍, പുരാതനനഗരിയായ അലക്‌സാണ്ടറിയയിലെ ഒരു കുലീന കുടുംബത്തിലാണ് തൗഫീഖുല്‍ ഹഖീമിന്റെ ജനനം. പിതാവ് ജുഡിഷ്യറിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. മകനെ വക്കീലാക്കാനാണു മാതാപിതാക്കള്‍ ആഗ്രഹിച്ചതെങ്കിലും മകനു കൊച്ചുനാളിലേ നാടകത്തിലായിരുന്നു പ്രിയം. കഥകള്‍ വായിച്ചും ചിത്രങ്ങള്‍ വരച്ചും കഴിച്ചുകൂട്ടിയ ബാല്യകാലം. കെയ്‌റോവില്‍ അമ്മാവന്റെ വീട്ടില്‍ താമസിച്ച് ലോ കോളജില്‍ പഠിക്കുമ്പോഴും ഹഖീം സംഗീതസദസുകളിലും നാടകശാലകളിലും കയറിയിറങ്ങി, പ്രശസ്ത അഭിഭാഷകനായ അബ്ദുറഹ്മാന്‍ റഷ്ദി നിയമരംഗം വിട്ട് അഭിനയം തുടങ്ങിയതും മുഹമ്മദ് തൈമൂര്‍ പിതാവിന്റെ വലയത്തില്‍ നിന്നകന്നു കലാകാരന്‍മാരുടെ കൂടെ കഴിയാനാരംഭിച്ചതും ഹഖീമിനു ധൈര്യം നല്‍കി. അദ്ദേഹം സ്വന്തം നാടകസമിതി രൂപീകരിച്ചു അമേച്വര്‍ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങി.
1919ലെ പ്രക്ഷോഭകാലത്തു വിദ്യാര്‍ഥിസമരങ്ങളില്‍ ചേര്‍ന്ന ഹഖീം ദേശീയ ഗാനങ്ങള്‍ക്കു രൂപം നല്‍കി. ഈ ജീവിതഘട്ടത്തിന്റെ ചിത്രീകരണമാണ് 'ഔദത്ത് അല്‍ റൂഹ് ' (ആത്മാവിന്റെ മടക്കം-1933) എന്ന നോവലില്‍.
ഉപരിപഠനത്തിനു പാരീസില്‍ ചെന്നപ്പോഴും നാടകങ്ങളുടെയും ഓപ്പറകളുടെയും പിന്നാലെ നടക്കുകയായിരുന്നു ഹഖീം. യൂറോപ്യന്‍ സാഹിത്യത്തില്‍ അവഗാഹം നേടാന്‍ അദ്ദേഹം ശ്രമിച്ചു. 'സഹറത്ത് അല്‍ ഉമര്‍ (ജീവിതപുഷ്പം-1943), ഉസ്ഫര്‍ മിന്‍ അല്‍ ഷര്‍ഖ് (കിഴക്കുനിന്നു വന്ന കുരുവി-1938)' എന്നീ ആത്മകഥാപരമായ കൃതികളില്‍ നിന്നു ഹഖീമിന്റെ പാരിസ് ജീവിതം വായിച്ചെടുക്കാം.
പാരിസില്‍ നിന്നു തിരിച്ചുവന്നു സ്വന്തം നാട്ടില്‍ പ്രോസിക്യൂട്ടറായി ജീവിതമാരംഭിച്ചു. ഈ ഘട്ടത്തിലെ അനുഭവങ്ങള്‍ നര്‍മരസത്തോടെ 'യൗമിയത്ത് നായ്ബ്ഫില്‍ ആരിഫ് '(നാട്ടിന്‍പുറത്തെ ഒരു പ്രോസിക്യൂട്ടറുടെ ഡയറി) എന്ന കൃതിയില്‍ വിവരിക്കുന്നു.
കെയ്‌റോവില്‍ വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ വകുപ്പുകളില്‍ ജോലി ചെയ്തശേഷം 1943ല്‍ സര്‍ക്കാര്‍ സര്‍വിസില്‍ നിന്നു വിരമിച്ച് അക്ബര്‍ അല്‍-യൗം എന്ന പത്രത്തില്‍ ചേര്‍ന്നു. 1951ല്‍ അദ്ദേഹം ദാറുല്‍ ഖുത്തുബിന്റെ ഡയറക്ടര്‍ ജനറലായി.
ഉമ്മയുടെ ആധിപത്യവാസനയും സ്വന്തം പ്രണയപരാജയങ്ങളുമാണെന്നു പറയപ്പെടുന്നു, ഹഖീമിനെ സ്ത്രീവിദ്വേഷിയാക്കി മാറ്റിയത്. കെയ്‌റോവില്‍ സാനിയ എന്ന ഒരു പെണ്‍കുട്ടിയുമായും പാരിസില്‍ മറ്റൊരു യുവതിയുമായുള്ള പ്രണയവും നീണ്ടണ്ടുനിന്നില്ല. പല രചനകളിലും ഈ സ്ത്രീവിദ്വേഷം പ്രകടമാണ്. 'അദുവ്വന്‍ മാറ' (സ്ത്രീകളുടെ ശത്രു) എന്നുപോലും അറിയപ്പെട്ട ഹഖീം 1946ല്‍ വിവാഹിതനായതോടെയാണു അതിനു മാറ്റംവന്നത്. പാരിസില്‍ യുനെസ്‌കോയുടെ ഈജിപ്ഷ്യന്‍ പ്രതിനിധിയും അല്‍ അഹ്‌റാമിന്റെ ഡയറക്ടറുമൊക്കെയായി ഹഖീം വളര്‍ന്നു.
ബ്രിട്ടിഷ് അധിനിവേശത്തെക്കുറിച്ച് പരിഹാസപൂര്‍വം രചിച്ച 'അല്‍ ദായിഫ് അല്‍ താഖീല്‍' (അസ്വീകാര്യനായ അതിഥി) തൗഫീഖുല്‍ ഹഖീമിന്റെ ആദ്യ നാടകമാണ്. സോഫോക്ലിസിന്റെ നാടകങ്ങള്‍ക്ക് ആന്ദ്രേജീദും ബര്‍ണാഡ്ഷായും പിരാന്റെലോയും ഇബ്‌സനുമൊക്കെ നല്‍കിയ ആധുനിക വ്യാഖ്യാനങ്ങള്‍ ഹഖീമിനെ വല്ലാതെ സ്വാധീനിച്ചു. അറബ് നാടകവേദിയില്‍ ആദ്യമായി അമൂര്‍ത്ത നാടകങ്ങള്‍ അവതരിപ്പിച്ചത് ഹഖീമാണ്. ഓസ്‌കാര്‍ വൈല്‍ഡിന്റെയും ചെക്കോവിന്റെയും ഗെയ്‌ഥെയുടെയും ഏകാങ്കങ്ങളെ ആസ്പദമാക്കി, സ്വന്തമായ രീതിയില്‍ സാമൂഹികപ്രമേയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.
നാല്‍പത്തിയഞ്ചോളം സാമൂഹികനാടകങ്ങള്‍ ഹഖീം രചിച്ചിട്ടുണ്ടണ്ട്. 'അഹ്ല്‍-അല്‍ കഹ്ഫ് (ഗുഹാജീവികള്‍), സുലൈമാന്‍ അല്‍ ഹഖ് (ബുദ്ധിമാനായ സുലൈമാന്‍)' എന്നീ നാടകങ്ങള്‍ ഖുര്‍ആനിക പ്രമേയങ്ങളെ അടിസ്ഥാനമാക്കി രചിച്ചതാണ്.
പ്രവാചകജീവിതത്തെ, മതപരമായ പരിമിതികളില്‍ നിന്നുകൊണ്ടണ്ട് സ്വന്തമായ രീതിയില്‍ ആവിഷ്‌കരിക്കാന്‍ ഹഖീം നടത്തിയ ശ്രമത്തിന്റെ ഫലമാണ് 'മുഹമ്മദ്' രചിക്കുന്നത്. ജീവചരിത്രകാരന്‍മാരുടെയും വ്യാഖ്യാതാക്കളുടെയും നിവേദനങ്ങളില്‍നിന്നു സ്വതന്ത്രമായി സംഭവങ്ങളെ വായനക്കാരനു മനസില്‍ പുനഃസൃഷ്ടിക്കാനാവുന്ന വിധത്തില്‍ സംഭാഷണരൂപത്തിലാണ് ഇതിന്റെ രചന നടത്തിയിട്ടുള്ളതെന്നു പുസ്തകത്തിന്റെ ആമുഖത്തില്‍ (അല്‍-ബയാന്‍) ഹഖീം വ്യക്തമാക്കുന്നു.
അരങ്ങിലേക്കല്ലാതെ, വായിക്കാന്‍വേണ്ടണ്ടി മാത്രം രചിച്ചിട്ടുള്ള നാടകങ്ങള്‍ ധൈഷണികമായി ഉയര്‍ന്ന വിതാനത്തില്‍ നില്‍ക്കുന്നവയാണ്. അത്തരം നാടകങ്ങള്‍ അവതരിപ്പിക്കാനുള്ളതല്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്റേത്. അവതരിപ്പിക്കാതെ തന്നെ പുസ്തകഭാഗ്യം ലഭിച്ച ആദ്യത്തെ നാടകകൃത്തും ഹഖീമാണ്.
ഹഖീമിന്റെ ആദ്യത്തെ അമൂര്‍ത്ത നാടകമായ 'അഹല്‍ അല്‍ ഹഖിന്റെ' മുഖ്യപ്രമേയം കാലവും അതിനെതിരായ മനുഷ്യന്റെ ചെറുത്തുനില്‍പ്പുമാണ്. മരണ-പുനരുത്ഥാനങ്ങളും ഇതില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. ഖുര്‍ആനിലെ 'ഗുഹാവാസികള്‍' എന്ന അധ്യായമാണ് കഥാബീജം. യംലിഖ എന്ന ഒരു ആട്ടിടയനെയും മര്‍നുഷ്, മിഷ്‌ലിനിയ്യ എന്നീ മന്ത്രിമാരെയും കഥാപാത്രങ്ങളാക്കി കാലത്തെയും ജീവിതത്തെയും സംബന്ധിച്ച സമസ്യകള്‍ക്ക് ഉത്തരം തേടുകയാണ് ഹഖീം. ഉണ്മയുടെ ഏറ്റവും സുപ്രധാനമായ ഘടകത്തിനെതിരേ മനുഷ്യന്‍ നടത്തുന്ന വ്യര്‍ഥമായ സമരം.
കാലം ഹഖീമിനു പ്രിയപ്പെട്ട പ്രമേയമാണ്. 'ഔദത്ത് അല്‍ ശബാബ്' (യൗവ്വനത്തിലേക്കു വീണ്ടണ്ടും) എന്ന നാടകത്തില്‍ യുവത്വം തിരിച്ചുകിട്ടിയ ഒരു വൃദ്ധന്‍, വീണ്ടണ്ടും വാര്‍ധക്യത്തിലേക്കു തിരിച്ചുപോകാനാഗ്രഹിക്കുന്നു. മഹാഭാരതത്തിലെ യയാതികഥയെ ഓര്‍മിപ്പിക്കുന്ന ഈ സൃഷ്ടിയിലും കാലത്തിന്റെ അപ്രതിരോധ്യത അദ്ദേഹം ചൂണ്ടണ്ടിക്കാട്ടുന്നു. അല്‍-റിഹില ഇലാ അല്‍-ഘദ (നാളെയിലേക്കുള്ള യാത്ര) എന്ന രചനയില്‍ ഒരു വിദൂര ഗ്രഹത്തിലേക്കു പോകുന്ന രണ്ടണ്ടുപേര്‍ മൂന്നു നൂറ്റാണ്ടണ്ടുകള്‍ക്കുശേഷം ഭൂമിയിലേക്കു മടങ്ങിവരുന്നു. ഭൂമിയിലെ ജീവിതം അതിനകം തീര്‍ത്തും യാന്ത്രികമായിത്തീര്‍ന്നിരുന്നു. സുലൈമാന്‍ അല്‍ ഹക്കീമില്‍, ഷീബാ രാജ്ഞിയായ ബില്‍ഖീസിന്റെ അനുരാഗം നേടാന്‍ കഴിയാത്ത ഒരു കഥാപാത്രമായിട്ടാണു സോളമനെ അവതരിപ്പിക്കുന്നത്.
'ഈഡിപ്പസ്, പിഗ്മാലിയന്‍' എന്നീ വിശ്രുതകഥകള്‍ക്കും ഹഖീം സ്വന്തമായ നാടകീയഭാഷ്യമുണ്ടണ്ടാക്കിയിട്ടുണ്ടണ്ട്. താന്‍ രൂപംനല്‍കിയ ഗലാന്യ എന്ന മനോഹരമായ സ്ത്രീപ്രതിമയ്ക്കു ജീവന്‍ നല്‍കണമെന്നു ദൈവങ്ങളോട് അഭ്യര്‍ഥിക്കുന്ന ശില്‍പിയായ പിഗ്മാലിയനാണല്ലോ ഗ്രീക്ക് പുരാണത്തിലെ പ്രധാന കഥാപാത്രം. എന്നാല്‍, ഗ്രീക്ക് പുരാണത്തില്‍ നിന്നു നാര്‍സിസ്, ഇസ്മിന്‍ എന്നീ രണ്ടണ്ടു കഥാപാത്രങ്ങളെക്കൂടി ഹഖീം കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
ഗല്യാത മനുഷ്യസ്ത്രീയും തന്റെ ഭാര്യയുമായി തീര്‍ന്നപ്പോള്‍, പിഗ്മാലിയനിലെ കലാകാരനില്‍ സംഘര്‍ഷം വളരുന്നു. അയാള്‍ കലയ്ക്കുവേണ്ടണ്ടി സ്വന്തം ഭാര്യ ഉള്‍പ്പെടെ എല്ലാത്തിനെയും ഉപേക്ഷിക്കുന്നു. ഗലാത്യ നാര്‍സിസിനൊപ്പം പോകുന്നു. ഗലാത്യയെ വീണ്ടണ്ടും പ്രതിമയാക്കാന്‍ പിഗ്മാലിയന്‍ ദൈവങ്ങളോട് അപേക്ഷിക്കുന്നു; അതു നിരസിക്കപ്പെട്ടപ്പോള്‍ പ്രതിമ തകര്‍ത്തുകളയുന്നു.
ആധുനിക ഈജിപ്ഷ്യന്‍ നാടകവേദിയുടെ സ്ഥാപകനാണ് തൗഫീഖുല്‍ ഹഖീം. നാടകത്തിന് അറബ് സാഹിത്യലോകത്ത്് അദ്ദേഹം അംഗീകാരം നേടിക്കൊടുത്തു. ഹബീബിന് മുന്‍പ് ഈജിപ്ഷ്യന്‍ തിയറ്റര്‍ നിലവാരമില്ലാത്ത തമാശകളുടെയും മെലോ ഡ്രാമയുടെയും കൂത്തരങ്ങായിരുന്നു. അറബ് ധൈഷണിക പ്രമേയങ്ങള്‍ ആധുനികമായ പാശ്ചാത്യശൈലിയിലൂടെ അപഗ്രഥിക്കാന്‍ ശ്രമിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്തായ നേട്ടം.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago