HOME
DETAILS
MAL
തെറ്റായ സത്യവാങ്മൂലം; കോടതി നാളെ വാദം കേട്ടേക്കും
backup
January 01 2017 | 03:01 AM
ന്യൂഡല്‍ഹി: ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിനെതിരേ തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന ആരോപണത്തില്‍ സുപ്രിം കോടതി നാളെ വാദം കേട്ടേക്കും. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ ഐ.സി.സിയുമായി നടത്തിയ കത്തിടപാടുകള്‍ സംബന്ധിച്ച് തെറ്റായ സത്യവാങ്മൂലം നല്‍കിയതായി പ്രോസിക്യൂഷന് കോടതിയെ ധരിപ്പിച്ചിരുന്നു.
ജയില്‍ ശിക്ഷ അനുഭവിക്കാന്‍ പര്യാപ്തമായ കുറ്റമാണെന്നും തൃപ്തികരമായ മറുപടി നല്‍കണമെന്ന മുന്നറിയിപ്പും അനുരാഗ് താക്കൂറിനു നേരത്തെ കോടതി നല്‍കിയിരുന്നു.
ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണു വാദം കേള്‍ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."