പോസ്റ്റല്‍ ബാലറ്റിലെ കൃത്രിമം: ഉദ്യോഗസ്ഥനും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്
പത്തനംതിട്ട: വോട്ടെണ്ണലിന്റെ തലേന്ന് ആറന്മുള യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ശിവദാസന്‍നായര്‍ക്ക് അനുകൂലമായി പോസ്റ്റല്‍ ബാലറ്റില്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനും എല്‍.ഡി.എഫ് പ്രവര്ത്തകര്ക്കമെതിരേ 102-ാം വകുപ്പ് അനുസരിച്ച് പൊലിസ് കേസെടുത്തു.
കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാണ് വാണിജ്യനികുതി കമ്മിഷണര്‍ ഓഫിസിലെ മാനേജര്‍ എ.അബ്ദുല്‍ ഹാരിസിനെതിരേയുള്ള കുറ്റം. ഇദ്ദേഹത്തെ തടഞ്ഞുവച്ചു മര്‍ദിച്ചു, ബാലറ്റ് പേപ്പര്‍ കീറി എന്നീ കുറ്റങ്ങളാണു കണ്ടാലറിയാവുന്ന ഏഴ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ആറന്മുള നിയോജകമണ്ഡലത്തിലെ പോസ്റ്റല്‍ബാലറ്റില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്നാണ് ഉദ്യോഗസ്ഥനെതിരേയുള്ള ആരോപണം. ജീവനക്കാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈവശപ്പെടുത്തി ശിവദാസന്‍നായര്‍ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ഇടതുപ്രവര്‍ത്തകര്‍ അബ്ദുല്‍ ഹാരിസിനെ തടഞ്ഞുവയ്ക്കുകയും ബാലറ്റ് പേപ്പറുകള്‍ വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്നു കലക്ടറുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി എ.സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി.
32 പോസ്റ്റല്‍ ബാലറ്റുകള്‍ പിടിച്ചെടുത്തു. ഇതില്‍ മൂന്നെണ്ണം കീറിയ അവസ്ഥയിലായിരുന്നത്രേ.
കസ്റ്റഡിയില്‍ എടുത്ത ബാലറ്റ് ആര്.ഡി.ഒയ്ക്ക് കൈമാറി. ആര്.ഡി.ഒ ആറന്മുള നിയോജകമണ്ഡലം റിട്ടേണിങ് ഓഫിസറായ ഡെപ്യൂട്ടി കലക്ടര്‍ ആര്. അനുവിനെ ഏല്‍പ്പിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിന് അനുസരിച്ചാകും അബ്ദുല്‍ ഹാരിസിനെതിരായ നടപടിയുണ്ടാകുകയെന്ന് ജില്ലാകലക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."