HOME
DETAILS

അടിസ്ഥാന വിഷയങ്ങളില്‍ തീരുമാനമായില്ലെന്ന് ഇരുവിഭാഗവും

  
backup
January 01 2017 | 05:01 AM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4

 

കോഴിക്കോട്: ഇരു മുജാഹിദ് വിഭാഗങ്ങളും പരസ്പരം ഐക്യപ്പെട്ടെങ്കിലും അടിസ്ഥാന വിഷയങ്ങളില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസം തുടരുന്നു. ഐക്യ തീരുമാനത്തിന് ശേഷം പുറത്തിറങ്ങിയ ഇരു വിഭാഗത്തിന്റെയും ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലാണ് തങ്ങളുടെ പഴയ വാദമുഖങ്ങള്‍ അതേപടി നിലനില്‍ക്കുന്നുവെന്ന് തെളിയിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അഭൗതിക സൃഷ്ടികളായ ജിന്ന്, പിശാച് വര്‍ഗങ്ങള്‍ക്ക് ഉപകാരവും ഉപദ്രവവും വരുത്താനാകുമോ ഇല്ലയോ എന്നതായിരുന്നു മുജാഹിദു വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ പ്രധാനപ്പെട്ടത്. അദൃശ്യനായ പിശാച് മനുഷ്യന് ഉപദ്രവം വരുത്തുന്നതിന്റെ ഫലമായാണ് സിഹ്‌റ് (മാരണം) ഫലിക്കുന്നത്. പ്രവാചകന് ജൂതമത വിശ്വാസിയായ ലബീദ് മാരണം ചെയ്‌തെന്നും അത് പ്രവാചകന് ബാധിച്ചുവെന്നുമായിരുന്നു ഔദ്യോഗിക മുജാഹിദ് വിഭാഗം വിശ്വസിച്ചിരുന്നത്. എന്നാല്‍, ഒരു കാരണവശാലും പിശാചിന് മാത്രമല്ല ഒരു സൃഷ്ടിക്കും അദൃശ്യമായി മനുഷ്യനെ ഉപദ്രവിക്കാനാവില്ലെന്നും നബിയെ ജൂതന്‍ മാരണം വഴി ഉപദ്രവിച്ചുവെന്ന് വിശ്വസിക്കല്‍ ശിര്‍ക്ക് (ബഹുദൈവ വിശ്വാസം) ആണെന്നുമാണ് മടവൂര്‍ വിഭാഗം വാദിച്ചിരുന്നത്.
ഇരു വിഭാഗവും ഐക്യപ്പെട്ടെങ്കിലും ഇത്തരം അടിസ്ഥാനവിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനായില്ലെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഇരു ഗ്രൂപ്പിന്റെയും ലയന തീരുമാന ശേഷം ആനുകാലികങ്ങളില്‍ വന്ന ലേഖനങ്ങള്‍. മാരണം ചെയ്ത് നബിയെ ഉപദ്രവിച്ചുവെന്ന് വിശ്വസിക്കല്‍ ശിര്‍ക്കാണെന്ന് ലയന പ്രഖ്യാപന ശേഷം പുറത്തിറങ്ങിയ മടവൂര്‍ വിഭാഗത്തിന്റെ വാരിക (ശബാബ് 23.12.16) ഉറപ്പിച്ചു പറയുന്നു. എന്നാല്‍, ഇരുവിഭാഗങ്ങളും ലയനതീരുമാനമെടുത്ത ശേഷം പുറത്തിറങ്ങിയ കെ.എന്‍.എം മുഖപത്രം (അല്‍മനാര്‍ 1.12.16) മാരണം ഫലിക്കുമെന്നും അതിന് പ്രതിഫലനമുïാകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ഐക്യതീരുമാനമെടുത്ത ശേഷമാണ്. ഇരുവിഭാഗങ്ങളും അവരവരുടെ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ പ്രവര്‍ത്തകര്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. ഇസ്്‌ലാമിന്റെ അടിസ്ഥാനപരമായ ഏകദൈവ വിശ്വാസത്തില്‍ നിന്നും ഔദ്യോഗിക വിഭാഗം വ്യതിചലിച്ചുവെന്നു തന്നെയാണ് ലയന പ്രഖ്യാപന ശേഷവും പുറത്തിറങ്ങിയ മടവൂര്‍ വിഭാഗം മുഖപത്രം ആരോപിക്കുന്നത്. ആശയ പ്രചാരണ രംഗത്ത് ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നതില്‍ നേതൃത്വം കടുത്ത ആശയക്കുഴപ്പത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago