കരകൗശല പ്രതിഭകള്‍ക്ക് സര്‍ഗാലയയില്‍ ആദരം
പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയയില്‍ നടക്കുന്ന അന്താരാഷ്ട്ര കരകൗശല മേളയില്‍ അതുല്യ കരകൗശല പ്രതിഭകളെ ആദരിച്ചു. നാഷനല്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മാസ്റ്റേഴ്‌സ് ഡേയിലാണ് ആദരം. സര്‍ഗാലയയിലെ സ്ഥിരം കലാകാരനും വേള്‍ഡ് ക്രാഫ്റ്റ് കൗണ്‍സില്‍ പുരസ്‌കാര ജേതാവുമായ ഷൊര്‍ണൂര്‍ സ്വദേശി എന്‍.സി അയ്യപ്പന്‍, ദേശീയ-അന്തര്‍ദേശീയ പുരസ്‌കാര ജേതാക്കളായ മുഹമ്മദ് മത്തലൂബ്, മിതു റാണി ജാന, അലക് കുമാര്‍ ജാന, ബിമല്‍ ഭാസ്‌കര്‍, അജയ് കുമാര്‍, മുഹമ്മദ് ഫാറൂഖ്, സ്വദേശി ഡി. റാണി, ദേവേന്ദ്ര കുമാര്‍ ജാ, രാജ്കുമാര്‍ പാണ്ഡെ, സുധീര്‍ വി. ഫഡ്‌നിസ്, എ. പ്രതാപ്, പി. മോഹനന്‍, സമീര്‍ കുമാര്‍ സാഹ, ഷഹീന്‍ അന്ജജൂം എന്നിവരെയാണ് ആദരിച്ചത്.
ചടങ്ങില്‍ നബാര്‍ഡ് റീജ്യനല്‍ ചീഫ് ജനറല്‍ മാനേജര്‍ പി.ആര്‍ രവീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. ഉഷ വളപ്പില്‍ അധ്യക്ഷനായി. നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് മാനേജര്‍, ജെയിംസ് പി. ജോര്‍ജ്, സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേളയുടെ കോഡിനേറ്ററും സര്‍ഗാലയ ക്രാഫ്റ്റ് ഡിസൈനറുമായ കെ. ശിവദാസന്‍ പ്രസംഗിച്ചു.
സര്‍ഗാലയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി.പി ഭാസ്‌കരന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ടി.കെ രാജേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."