തീവ്രവാദ പ്രവര്‍ത്തനത്തിനു തടയിട്ടത് എസ്.കെ.എസ്.എസ്.എഫ്: മെട്രോ മുഹമ്മദ് ഹാജി
മനുഷ്യ ജാലികയ്ക്കു സ്വാഗത സംഘം രൂപീകരിച്ചു
കാഞ്ഞങ്ങാട്: കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാനായത് എസ്.കെ.എസ്.എസ്.എഫിന്റെ നേട്ടമാണന്നും ധാര്‍മികമായ സമൂഹത്തെ വളര്‍ത്തുന്നതില്‍ അമൂല്യമായ സംഭാവനയാണു സംഘടന വഹിക്കുന്നതെന്നും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി. റിപ്പബ്ലിക് ദിനത്തില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ സ്വാഗതസംഘ രൂപീകരണം കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ വെള്ളിക്കോത്ത്, സുഹൈര്‍ അസഹരി, യൂനുസ് ഫൈസി, റശീദ് ഫൈസി, ഷറഫുദ്ധീന്‍, ഇസ്മായില്‍ മൗലവി, ഉമര്‍, മുഹമ്മദ് കുഞ്ഞി മുസ്്‌ലിയാര്‍, എം മൊയ്തു മൗലവി, സുലൈമാന്‍ സഅദി, ശിഹാബ് ബാഖവി, മുബാറക്ക് ഹസൈനാര്‍ ഹാജി, പി മുഹമ്മദ് കുഞ്ഞി, മുസ ഹാജി, അഷ്‌റഫ് മിസ്ബാഹി, അബ്ദുല്‍ റഹ്്മാന്‍, റംശീദ്, സ്വാദിഖ് മൗലവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."