കൗമാരകലകളുടെ സംഗമ വേദിയാകാന്‍ കുന്നംകുളം ഒരുങ്ങി
ഉമ്മര്‍ കരിക്കാട്
കുന്നംകുളം: കൗമാരകലകളുടെ സംഗമ വേദിയാകാന്‍ കുന്നംകുളം ഒരുങ്ങി. 29ാമത് തൃശൂര്‍ റവന്യു ജില്ലാ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. നീണ്ട പത്തുവര്‍ഷത്തിനു ശേഷം വീണ്ടും കലാമാമാങ്കം കുന്നംകുളത്തെത്തുമ്പോള്‍ ഉത്സവ പ്രതീതിയിലായിരിക്കുകയാണ് നഗരം. ജനുവരി മൂന്ന് മുതല്‍ ഏഴു വരെ 15 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ അപ്പീല്‍ ഉള്‍പ്പടെ എണ്ണായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. നേരത്തെ നിശ്ചയിച്ചിരുന്ന 13 വേദികള്‍ക്ക് പുറമേ നഗരത്തോട് ചേര്‍ന്ന് പുതിയ രണ്ടു വേദികള്‍ കൂടി കഴിഞ്ഞ ദിവസം കലോല്‍സവത്തിനായി ലഭിച്ചിട്ടുണ്ട്. മത്സരാര്‍ഥികളുടെ ഭക്ഷണം,താമസം,ഗതാഗതം ഉള്‍പ്പടെ 17 സബ് കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ വേദികളിലും വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്. ജനുവരി 3 മുതല്‍ 7 വരേയാണ് കുന്നംകുളത്ത് കലാമാമാങ്കം നടക്കുന്നത്. മൂന്നിന് രാവിലെ മുതല്‍ സ്റ്റേജ്ജിതര മത്സരങ്ങളാണ് നടക്കുന്നത്. ചിറളയം ബി.സി.ജി.എച്ച്.എസില്‍ എട്ടു ഇനങ്ങളിലായി സംസ്‌കൃതോത്സവവും ലോട്ടസ് പാലസ് ഓഡിറ്റോറിയത്തില്‍ ചിത്രരചന, കഥാരചന, കവിത രചന, തുടങ്ങി 18 ഇന മത്സരങ്ങളും നടക്കും. കുന്നംകുളം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ അറബി സാഹിത്യോത്സവവും അരങ്ങേറും. ഉച്ചക്ക് രണ്ടുമണിക്ക് വിവിധ കലാരൂപങ്ങളോടെയുള്ള ഘോഷയാത്ര കുന്നംകുള ബഥനി ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നാരംഭിച്ചു സീനിയര്‍ ഗ്രൗണ്ടില്‍ സമാപിക്കും.29 കലാകാരന്‍മാരുടെ നേതൃത്വത്തിലുള്ള ചിത്ര രചന ഉദ്ഘാടനത്തിന്റെ മാറ്റ് കൂട്ടും. മൂന്ന് മണിക്ക് കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന കായിക യുവജന ക്ഷേമവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. പി.കെ ബിജു എം.പി അധ്യക്ഷനാകും. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. ഗാനരചയിതാക്കളായ റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 15 വേദികളിലായി വാണിജ്യനഗരിയെ കലയുടെയും സംഗീതത്തിന്റെയും ആനന്ദധാരയിലാഴ്ത്തി സ്റ്റേജ്ജിന മത്സരങ്ങള്‍ക്ക് തുടക്കമാവും. ആണ്‍ പെണ്‍ വിഭാഗത്തിലും എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലുമായി. ഭരതനാട്യം, മോഹിനിയാട്ടം, ചാക്യാര്‍ക്കൂത്ത്, കേരളനടനം, മാര്‍ഗ്ഗംകളി, വാദ്യോപകരണമത്സരങ്ങള്‍ തുടങ്ങി അറുപതില്‍പരം മത്സരങ്ങള്‍ അരങ്ങേറും. ജനുവരി ഏഴിന് നടക്കുന്ന സമാപനസമ്മേളനം വിദ്യഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും. സി.എന്‍ ജയദേവന്‍ എം.പി സമ്മാനവിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ സുവനീര്‍ പ്രകാശനവും നിര്‍വഹിക്കും.
ക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."