2016 ല്‍ ലോകം കണ്ട മികച്ച സ്മാര്‍ട്‌ഫോണുകള്‍
2016 എല്ലാ വര്‍ഷത്തേയും പോലെ കടന്നുപോകുമ്പോള്‍ ലോകത്ത് വന്ന മാറ്റങ്ങള്‍ അനവധിയാണ്. എല്ലാ വിപണിയേയും പോലെ ഫോണ്‍ വിപണിയും വന്‍ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സ്മാര്‍ട്‌ഫോണില്‍ നിരവധി പരീക്ഷണങ്ങള്‍ ഇപ്രാവശ്യവും നടന്നു.
സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ മേഖലയിലെ അതികായന്മാരായ സാംസങിന് അത്ര നല്ല വര്‍ഷമായിരുന്നില്ല 2016. എന്നാല്‍ എന്നും ഒന്നാം നിരയില്‍ നിന്നിരുന്ന ആപ്പിള്‍ അതിന്റെ പതിവുതെറ്റിക്കാതെ ഇത്തവണയും ഉപഭോക്താക്കളെ കൈയ്യടക്കി.
ഇനി 2016 ല്‍ ലോകം കണ്ട മികച്ച സ്മാര്‍ട്‌ഫോണുകള്‍ ഏതെല്ലാമെന്ന് നോക്കാം
1) ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്‍
ആപ്പിള്‍ ഐഫോണിനെ വെല്ലുന്ന രീതിയിലാണ് ഗൂഗിള്‍ പിക്‌സലിനെ അവതരിപ്പിച്ചത്.വന്ന് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ പിക്‌സല്‍ ഫോണുകള്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടുകയായിരുന്നു.
57,000 രൂപ വിലയുള്ള ഫോണ്‍ ഗൂഗിളിന് വേണ്ടി നിര്‍മ്മിച്ചത് എച്ച്ടിസി ആണ്. ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എന്‍ എന്നീ രണ്ടു ബ്രാന്‍ഡുകളാണ് പുറത്തിറക്കിയത്.
ഗൂഗിള്‍ സ്വന്തം ബ്രാന്‍ഡില്‍ ആദ്യമായാണ് ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കുന്നത്. ഗൊറില്ല ഗ്‌ളാസ് 4 ഡിസ്പ്‌ളേയാണ് രണ്ട് ഫോണിലും നല്‍കിയിരിക്കുന്നത്്.
2) ഐഫോണ്‍ 7, ഐഫോണ്‍ 7പ്ലസ്
സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ സെപ്തംബര്‍ 7 ന് നടന്ന ചടങ്ങിലാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകളും ആപ്പിള്‍ വാച്ചിന്റെ രണ്ടാം ശ്രേണിയും പുറത്തിറക്കിയത്.
കാമറയിലും പ്രൊസസറിലും ഡിസ്‌പ്ലേയിലുമൊക്കെ അടിമുടി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ഐഫോണ്‍ 7 വന്നത്.
ഗോള്‍ഡ്, ജെറ്റ് ബ്ലാക്ക്, മാറ്റേ ബ്ലാക്ക്, റോസ് ഗോള്‍ഡ്, സില്‍വര്‍ എന്നീ കളര്‍ വേരിയന്റുകളിലാണ് ഐഫോണ്‍ 7 പുറത്തിറക്കിയത്.
3)വണ്‍പ്ലസ് 3ടി
ആറു ജിബി റാം, 64 ജിബി സ്റ്റോറേജ്, 1.6 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 16 എംപി കാമറകള്‍ എന്നിങ്ങനെ കിടിലന്‍ ഫീച്ചറുകളുമായാണ് വണ്‍പ്ലസ് 3ടി വിപണിയിലെത്തിയത്. 29,999 രൂപ വിലയുള്ള ഈ ഫോണിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.
2.35 ഏഒ്വ ഓട് കൂടിയ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍ക്ക് കരുത്തേകുന്നത്. ഗണ്‍മെറ്റല്‍, സോഫ്റ്റ് ഗോള്‍ഡ് നിറങ്ങളിലാണ് വണ്‍പ്ലസ് 3ടി ലഭ്യമാകുക.
ഹോംബട്ടണില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. 5.5 ഇഞ്ച് ഫുള്‍.എച്ച്.ഡി ഡിസ്‌പ്ലേ, 3400 എം.എ.എച്ച് ബാറ്ററി എന്നിവയും പ്രത്യേകതയാണ്.
4) സാംസങ് ഗാലക്‌സി എസ് 7, എസ് 7 എഡ്ജ്
ഗാലക്‌സി നോട്ട് 7 ല്‍ സാംസങ്ങിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും മുന്‍ നിര മോഡലായ ഗാലക്‌സി ട7 എഡ്ജിന് ആരാധകരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല.
ഗ്യാലക്‌സി എസ്7ന് ഇന്ത്യയിലെ വില 43,400 രൂപ. എസ് 7 എഡ്ജിന് 50,900 രൂപ. പുതിയ കര്‍വ്ഡ് ഡിസൈനില്‍ ഏറ്റവും ചെറിയ ബെസല്‍ വലുപ്പവുമായി എത്തിയ നോട്ട് 7 ഒരു കൈകൊണ്ടുതന്നെ കൈകാര്യം ചെയ്യാവുന്ന തരത്തില്‍ ഒതുക്കമുള്ളതാണ്. ഇ്ത ജനപ്രീതി വര്‍ധിപ്പിച്ചു.
വര്‍ദ്ധിച്ച സുരക്ഷിതത്വത്തിനായി ബയോമെട്രിക് ഓതന്റിക്കേഷന് പുറമേ പുതിയ ഐറിസ് സ്‌കാനര്‍ ഈ മോഡലിലുണ്ട്. 64 ബിറ്റ് ഒക്റ്റകോര്‍ പ്രൊസസര്‍, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട് എന്നിവയുളള നോട്ട് 7ല്‍ 12 എം.പി പിന്‍ കാമറയും, 5 എം.പി മുന്‍ കാമറയുമാണുള്ളത്.
5) ഷവോമി മി5
രണ്ട് മാസം മുന്‍പ് മാത്രമാണ് ഈ സ്മാര്‍്ട്‌ഫോണ്‍ പുറത്തിറങ്ങിയതെങ്കിലും ഇതിനോടകം തന്നെ ടോപ് റേറ്റഡ് ഫോണുകളില്‍ ഇടം നേടാന്‍ ഷവോമി മി 5 നായി.
അഞ്ച് ഇഞ്ച് ഡിസ്‌പ്ലേ, 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഇതിനുള്ളത്. ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ. ഇത് ക്വല്‍കോം ക്വിക് ചാര്‍ജ്ജ് സപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് 50,000 രൂപയാണ് വിലയിട്ടിരിക്കുന്നത്.
കറുപ്പ്, ഗോള്‍ഡ്, വെളുപ്പ് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ 16 എംപി പ്രധാന കാമറയും വൈഡ് ആംഗിള്‍ ലെന്‍സോടു കൂടിയ 4 എംപി സെല്‍ഫി കാമറയും അടങ്ങിയതാണ്.
6) ഹുവായ് ഓണര്‍ 8
മികച്ച ഡിസ്‌പ്ലേയും മികച്ച കാമറയും മികച്ച സോഫ്റ്റ് വെയര്‍ ഫീച്ചറുകളുമായാണ് ഹുവായ് ഓണര്‍ 8 വിപണിയിലെത്തിയത്.
ഹൈബ്രിഡ് ഡ്യൂവല്‍ സിം, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 6.6 ഇഞ്ച് ക്വാഡ് എച്ച് ഡി ഡിസ്‌പ്ലേ, 2.5 ഡി കര്‍വ്ഡ് ഗ്ലാസ് പ്രൊട്ടക്ഷന്‍, 4 ജിബി റാം, 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ, 4500 എം എ എച്ച് ബാറ്ററി എന്നിവയാണ് ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോ യു.ഐ 4.1 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഓണര്‍ നോട്ട് 8ന്റെ സവിശേഷതകള്‍. ഏകദേശം 23,100 രൂപയാണ് ഫോണിന്റെ വില.
7) അസ്യൂസ് സെന്‍ഫോണ്‍ ഡിലക്‌സ്
കരുത്തുറ്റ 4100 mAh ബാറ്ററി കരുത്തില്‍ 30 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന സെന്‍ഫോണ്‍ന് ഉപഭോക്താക്കളെ കീഴടക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.
6 ജി.ബി റാം, 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍, ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ എന്നിവയാണ് സവിശേഷതകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."