എസ്.പി പുകച്ചില്‍ തീരുന്നില്ല; രാംഗോപാല്‍ യാദവിനെ വീണ്ടും പുറത്താക്കി
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി (എസ്.പി) പാര്‍ട്ടിയിലെ പ്രതിസന്ധി ഒഴിയാതെ തുടരുന്നു. മുലായം സിങിന്റെ വിലക്ക് മറികടന്ന് ഇന്ന് സമ്മേളനം വിളിച്ചുചേര്‍ത്ത രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മുലായം വാര്‍ത്താക്കുറിപ്പ് ഇറക്കി.
ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവിനെ പുറത്താക്കി പകരം മകന് അഖിലേഷ് യാദവിനെ നിയോഗിച്ചതായി സമ്മേളനത്തില്‍ രാംഗോപാല്‍ യാദവ് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് മുലായത്തിന്റെ നീക്കം.
പക്ഷെ, ഇന്നു രാവിലെ രാംഗോപാലിന്റെ നേതൃത്വത്തില്‍ ലക്നൗവില്‍ യോഗം വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ദേശീയ അധ്യക്ഷനായി മുലായത്തിനു പകരം അഖിലേഷിനെ പ്രഖ്യാപിച്ചു. യോഗം ചേരുന്നതിനെ വിലക്കി മുലായം കത്ത് നല്‍കിയെങ്കിലും അഖിലേഷ് അടക്കം സംബന്ധിച്ചു. ഇതോടെയാണ് രാംഗോപാലിനെ പുറത്താക്കി കൊണ്ട് മുലായം പ്രസ്താവന ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."