എം.ടിക്കെതിരായ സംഘപരിവാര്‍ ഭീഷണി കേരളത്തിന് നാണക്കേടാണെന്ന് സംവിധായകന്‍ കമല്‍
കോഴിക്കോട് ; പ്രമുഖ മലയാള സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘപരിവാര്‍ ഭീഷണി കേരളത്തിന് നാണക്കേടാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍.
മോഡിക്കെതിരെ സംസാരിച്ചു എന്നതാണ് എംടിക്കെതിരായ കുറ്റമായി ഇവര്‍ കാണുന്നത്. തനിക്കുനേരെയും സംഘപരിവാറിന്റെ ഇത്തരം ഭീഷണികള്‍ നേരത്തെ ഉണ്ടായിരുന്നതായും കമല്‍ പറഞ്ഞു.
എം.ടിക്കെതിരായ സംഘപരിവാര്‍ നീക്കത്തിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച പ്രതിരോധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍.
തുഞ്ചന്‍ പറമ്പിനെ ഹൈന്ദവ വല്‍ക്കാരിക്കാുള്ള ശ്രമം നടക്കാത്തതിലുള്ള പകയാണ് സംഘപരിവാറിനെന്ന് കമല്‍ ആരോപിച്ചു. എംടിക്കെതിരെയുള്ള ഒറ്റപ്പെട്ട നീക്കമല്ല ഇത്. മറിച്ച് വലിയൊരു ഫ്‌ളാഷ് ബാക്കിന്റെ പൊട്ടിത്തെറിയാണ് ഇപ്പോള്‍ സംഭവിച്ചതെന്നും കമല്‍ പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക്കിന്റെ നോട്ട് നിരോധനത്തിനെ കുറിച്ചുള്ള പുസ്തകം പ്രകാശന ചടങ്ങില്‍ നോട്ട് നിരോധനത്തിനെതിരെ എം.ടി സംസാരിച്ചിരുന്നു. തുടർന്നാണ് എംടിക്ക് രാഷ്ട്രീയം പറയാന്‍ അവകാശമില്ലെന്ന വാദവുമായി ബി.ജെ.പി രംഗത്ത് വന്നത്.
സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് തനിക്കെതിരെ സംഘപരിവാര്‍ പോസ്റ്റര്‍ പതിച്ചതും രാജ്യദ്രോഹി ഈ ദേശം വിട്ടുപോകണമെന്ന് പറഞ്ഞതും കമല്‍ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. താന്‍ മുസ്ലിമായതിനാലാണ് സംഘപരിവാര്‍ തന്നെ വിടാതെ വേട്ടയാടുന്നതെന്നും കമല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."