HOME
DETAILS

യു.ഡി.എഫ് യോഗം നാളെ; സമരപരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്യുംവി. അബ്ദുല്‍ മജീദ്

  
backup
January 01 2017 | 20:01 PM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%aa%e0%b4%b0%e0%b4%bf

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രസ്താവനായുദ്ധത്തിന്റെ പശ്ചാതലത്തില്‍ നാളെ ചേരുന്ന യു.ഡി.എഫ് യോഗം സമരപരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്യും. ചര്‍ച്ച കേന്ദ്രീകരിക്കുന്നത് കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ തന്നെ ആയിരിക്കുമെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ശക്തമായ സമരം വേണമെന്ന ആവശ്യം യോഗത്തില്‍ ഉയരുമെന്ന് ഘടകകക്ഷി നേതാക്കള്‍ പറയുന്നു.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ മുസ്‌ലിം ലീഗ്, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നീ കക്ഷികള്‍ക്കെല്ലാം അതൃപ്തിയുണ്ട്. നേതാക്കള്‍ അത് പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ തര്‍ക്കം മുന്നണിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനു ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും അത് ഉടന്‍ അവസാനിപ്പിക്കണമെന്നുമുള്ള അഭിപ്രായമായിരിക്കും ഘടകകക്ഷികള്‍ പ്രകടിപ്പിക്കുക.
യോഗത്തിനു മുന്‍പു തന്നെ കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമവും ഘടകകക്ഷി നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. അവര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഉമ്മന്‍ ചാണ്ടി യോഗത്തില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നുള്ള സൂചന നേരത്തെ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി എം.എല്‍.എ ഹോസ്റ്റലില്‍ നടന്ന കൂടിക്കാഴ്ചയില്‍ യോഗത്തിനെത്താമെന്നു സമ്മതിച്ചിട്ടുണ്ട്. ഇതും ആദ്യത്തെ പൊട്ടിത്തെറിക്കു ശേഷം കോണ്‍ഗ്രസിലുണ്ടായ ശാന്തതയുമൊക്കെ പ്രശ്‌നപരിഹാര പ്രതീക്ഷ നല്‍കുന്നതാണെന്ന വിലയിരുത്തലാണ് ഘടകകക്ഷികള്‍ക്കുള്ളത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിക്കില്ലെങ്കിലും പരസ്യമായ വിഴുപ്പലക്കലുകള്‍ക്ക് യു.ഡി.എഫ് യോഗത്തോടെ വിരാമമാകുമെന്നാണ് ഘടകകക്ഷികളുടെ പ്രതീക്ഷ. ഇടതു സര്‍ക്കാരിനെതിരേ സമരം ശക്തമാക്കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം കെ. മുരളീധരനിലൂടെ പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകിയത്. മറ്റു ഘടകകക്ഷികളെല്ലാം തന്നെ ഏതാണ്ട് ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സമരം വേണമെന്ന ആവശ്യം ഏറ്റവും ശക്തമായി ഉന്നയിക്കുന്നത് ആര്‍.എസ്.പിയാണ്.
ഈ ആവശ്യം ശക്തമായി തന്നെ യോഗത്തില്‍ ഉയരും. സമരപരിപാടികളുടെ പ്രാഥമിക രൂപം യോഗം തയാറാക്കും. ദേശീയ തലത്തിലുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം ആറിന് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്യുന്നുണ്ട്. അതു കഴിഞ്ഞ് വൈകാതെ തുടക്കമിടുന്ന തരത്തിലായിരിക്കും സമരപരിപാടികള്‍ ആസൂത്രണം ചെയ്യുക.
സമരം ശക്തമാക്കണമെന്ന ആവശ്യത്തോടൊപ്പം തന്നെ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്ന അഭിപ്രായവും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിനുണ്ട്. ഈ ആവശ്യം യോഗത്തില്‍ ഉന്നയിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  9 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  9 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  9 days ago