എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച കുടകള്‍ നിര്‍ധന രോഗികള്‍ക്ക് സമ്മാനിച്ചു
പൂനൂര്: കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സപ്തദിന ക്യാംപിന്റെ ഭാഗമായി നിര്‍മിച്ച കുടകള്‍ പാലിയേറ്റീവ് കെയറിലെ നിര്‍ധന രോഗികള്‍ക്ക് പുതുവത്സര സമ്മാനമായി സമര്‍പ്പിച്ചു.
പൂനൂര് ജി.യു.പി സ്കൂളില്‍ നടന്ന സപ്തദിന ക്യാംപില്‍ ക്രാഫ്റ്റ് വര്‍ക്ക് അധ്യാപിക ഷമീനയുടെ നേതൃത്വത്തിലാണ് കുടയുടെ നിര്‍മാണം നടന്നത്. കമ്മ്യൂണിറ്റി വിസിറ്റിന്റെ ഭാഗമായി പൂനൂര് പാലിയേറ്റീവ് കെയര്‍ സന്ദര്‍ശിച്ചപ്പോള്‍ നിര്‍ധന രോഗികളുടെ പ്രയാസം നേരിട്ടറിഞ്ഞ വിദ്യാര്‍ഥികള്‍ കുടകള്‍ സ്നേഹ സമ്മാനമായി നല്കാന് തീരുമാനിക്കുകയായിരുന്നു.
പാലിയേറ്റീവ് കെയറിലെ പ്രായംകൂടിയ അന്തേവാസിയായ കൊട്ടിയമ്മക്ക് കുട നല്കി ഡോ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗം നഫീസ, പ്രോഗ്രാം ഓഫിസര്‍ അബ്ദുല്‍ റഷീദ്, സി.പി കരീം മാസ്റ്റര്‍, സി.പി റഷീദ് പൂനൂര്, എം.ബി ജയപ്രകാശ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."