HOME
DETAILS

നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും

  
backup
January 02 2017 | 07:01 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b5%8d-%e0%b4%9f


നിലമ്പൂര്‍: മൃദൂല്‍ മല്‍ഹാര്‍ ഗസല്‍ വിരുന്നോടെ പതിനൊന്നാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും. സംഗീത സംവിധായകനും ഗായകനുമായ രമേഷ് നാരായണനും മകള്‍ മധുശ്രീയും പാടുന്ന മൃദുല്‍ മല്‍ഹാര്‍ ഗസലോടെയാണ് തുടക്കം. വൈകിട്ട് ഏഴിന് പൊലിസ് സ്‌റ്റേഷനു സമീപത്തെ വേദിയില്‍ സാംസ്‌ക്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് അധ്യക്ഷയാകും. നാളെ വൈകിട്ട് ഏഴിന് സാംസ്‌ക്കാരിക സമ്മേളനം മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഗായത്രിയുടെ ഖയാല്‍ ഗസല്‍ അരങ്ങേറും. നാലു മുതല്‍ ആറുവരെ നിലമ്പൂരിന്റെ കലാകാരന്‍ നിലമ്പൂര്‍ ബാലന്റെ സ്മരണക്കായി നിലമ്പൂര്‍ ബാലന്‍ നാടകോത്സവം അരങ്ങേറും. നാലിന് വൈകിട്ട് ഏഴിന് കൊല്ലം അയനം നാടകവേദിയുടെ 'അവനവന്‍ തുരുത്ത്, അഞ്ചിന് കെ.പി.എ.സിയുടെ 'സീതായനം', ആറിന് കോഴിക്കോട് നവചേതനയുടെ 'വീട്ടു നമ്പര്‍ 312 ഉമ്മിണി മകള്‍ നളിനി'എന്നിവ അരങ്ങേറും. മികച്ച നാടകം, സംവിധായകന്‍, നടന്‍, നടി എന്നിവര്‍ക്ക് കാഷ് അവാര്‍ഡും നിലമ്പൂര്‍ ബാലന്‍ പുരസ്‌ക്കാരവും നല്‍കും.
വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ വലികളം പാട്ടിന്റെ ഭാഗമായി ഏഴിന് കലാപരിപാടികളില്ല. എട്ടു മുതല്‍ കോടതിപ്പടിയിലെ പാട്ടുത്സവ് നഗരിയിലാണ് മെഗാ സ്റ്റേജ് ഷോകള്‍. എട്ടിന് വൈകിട്ട് ഏഴിന് തൈക്കുടം ബ്രിഡ്ജ് മ്യൂസിക്ക് ബാന്റ്, ഒന്‍പതിന് പി. ജയചന്ദ്രന്റെ മ്യൂസിക് നൈറ്റ്, പത്തിന് അമൃത സുരേഷിന്റെ അമൃതം ഗമയ മ്യൂസിക് ബാന്റ എന്നിവയും അരങ്ങേറും. ഓരോ ദിവസവും കലാപരിപാടികള്‍ക്കു മുന്നോടിയായി സാംസ്‌ക്കാരിക സമ്മേളനം നടക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ അടക്കമുള്ള ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ടാക്‌സി തൊഴിലാളികള്‍ ഒരുക്കുന്ന കാര്‍ണിവല്‍ എട്ടു മുതല്‍ 24വരെ ഉണ്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago