ഹുസൈന്‍ ഹാജിയുടെ ഓര്‍മകളില്‍ വാഴക്കാട്
വാഴക്കാട്: കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ ഇരുപത്തിനാലാം മഖാം ഉറൂസ് വാഴക്കാട് നടക്കുമ്പോള്‍ ഓര്‍മകളില്‍ നിറഞ്ഞ് ഹുസൈന്‍ ഹാജി. സംഘാടകര്‍ക്കൊപ്പം പരിപാടിയുടെ ആദ്യാവസാനം ഊര്‍ജ്വസ്വലനായി ഉണ്ടായിരുന്ന ഹുസൈന്‍ ഹാജി രണ്ടാഴ്ചകള്‍ക്കു മുന്‍പാണ് മരണപ്പെട്ടത്.
വാഴക്കാട് ഇസ്‌ലാമിക് സെന്ററിനോട് ചേര്‍ന്നുനില്‍ക്കുന്ന അസാസുല്‍ ഇസ്‌ലാം മദ്‌റസ സെക്രട്ടറിയായും മറ്റും പ്രവര്‍ത്തിച്ചിരുന്ന ഹുസൈന്‍ ഹാജി സുന്നി പ്രവര്‍ത്തകരുടെ ആവേശവുമായിരുന്നു. ഇരുപത്തിനാലാം മഖാംഉറൂസ് മുബാറക്കിന്റെ സ്വാഗത സംഘ രൂപീകരണ യോഗങ്ങളില്‍ സജീവമായിരുന്ന ഹുസൈന്‍ ഹാജി വിടവാങ്ങുന്നതിന്റെ തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ഉറൂസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ഉറൂസിലേക്ക് തന്റെ സംഭാവനകള്‍ നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ പരിപാടിയുടെ വിജയത്തിനായി കഠിനശ്രമം നടത്തി കൂടെനിന്ന സഹപ്രവര്‍ത്തകന്റെ ഓര്‍മകളില്‍ കഴിയുകയാണ് വാഴക്കാട്ടെ സുന്നി പ്രവര്‍ത്തകരും ഉറൂസിന്റെ സംഘാടകരും. ഹുസൈന്‍ ഹാജിക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനയും ഉറൂസ് വേദിയില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."