HOME
DETAILS
MAL
തെരുവ് സര്‍ക്കസ് സംഘത്തെ പൊലിസ് ചോദ്യം ചെയ്തു നടപടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന സംശയത്തെ തുടര്‍ന്ന്; ഇവരെ പിന്നീട് വിട്ടയച്ചു
backup
January 02 2017 | 07:01 AM
മലപ്പുറം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന സംശയത്തെ തുടര്‍ന്നു തെരുവ് സര്‍ക്കസ് സംഘത്തെ പൊലിസ് ചോദ്യം ചെയ്തു വിട്ടയച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മലപ്പുറം കുന്നുമ്മലിലാണ് സംഭവം. തിരൂരില്‍നിന്നു മഞ്ചേരിയിലേക്കു പോകുകയായിരുന്ന ബസില്‍ നാലു കുട്ടികളടക്കമുള്ള നാടോടി സംഘം സഞ്ചരിക്കുന്നതു കണ്ട യാത്രക്കാരായിരുന്നു പൊലിസിനെ വിവരമറിയിച്ചത്. ഇതില്‍ ഒരു കുട്ടിക്കു മുഖത്ത് പരുക്കുമുണ്ടായിരുന്നു. കുന്നുമ്മലില്വച്ചു മലപ്പുറം പൊലിസ് ബസ് തടഞ്ഞു. നാടോടി സംഘത്തെ വിശദമായി ചോദ്യംചെയ്ത ശേഷമാണ് വിട്ടയച്ചത്. മഞ്ചേരിയില്‍ തെരുവ് സര്‍ക്കസ് നടത്താനായി പോകുകയാണെന്നാണ് ഇവര്‍ പൊലിസിനെ അറിയിച്ചത്. ചോദ്യംചെയ്യലില്‍ സംശയപരമായ ഒന്നും കണ്ടെത്താനായിട്ടില്ല. എന്നാല്‍, ഇവരെ നിരീക്ഷിക്കാനായി മഞ്ചേരി പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."