HOME
DETAILS
MAL
മധുവിധു തീരുംമുന്പേ ഹുസ്ന യാത്രയായി
backup
January 02 2017 | 07:01 AM
പരപ്പനങ്ങാടി: മധുവിധുവിന്റെ അനുരാഗം തീരുംമുന്പേ നൊമ്പരങ്ങള്‍ ബാക്കിയാക്കി ഹുസ്ന യാത്രയായി. ഇന്നലെ മൂന്നിയൂര്‍ കളിയാട്ടമുക്ക് കാരിയാട് കടവ് പാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍ മരണമടഞ്ഞ ചുഴലി കുന്നുമ്മല്‍ കുട്ടിഹസ്സന്-റംല ദമ്പതികളുടെ മകളാണ് നാടിന്റെ നൊമ്പരമായത്.
ഡിസംബര്‍ പത്തിനായിരുന്നു ചിറമംഗലം തിരിച്ചിലങ്ങാടിയിലെ കോണിയത്ത് സമീറിന്റെ ജീവിതത്തിലേക്കു ഹുസ്ന കടന്നുവന്നത്. കളിയാട്ട മുക്കിലെ ബന്ധുവീട്ടിലെ വിവാഹത്തിനു മാരുതി ആള്‍ട്ടോ കാറില്‍ പോകുമ്പോഴാണ് ഹുസ്നയടക്കം കുടുംബത്തിലെ മൂന്നു പേരുടെ ജീവന് പൊലിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."