HOME
DETAILS
MAL
ബഹ്റൈനിലും പുതുവര്ഷത്തിന് ഉജ്ജ്വല വരവേൽപ്പ്
backup
January 02 2017 | 07:01 AM
മനാമ: 2017 ന്റെ പുതുവർഷ പുലരിക്ക് ബഹ്റൈനിലും ഉജ്ജ്വല വരവേൽപ്പ്. ആഹ്ലാദ തിമിർപ്പോടെയാണ് നാടും നഗരവും പുതുവർഷം ആഘോഷിച്ചത്.
വിവിധ സംഘടനകളുടെയും കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ പുതുവർഷം കൊണ്ടാടി. കൂടാതെ വിവിധ ഹോട്ടലുകളിൽ പ്രത്യേക പാക്കേജുകളും ഉണ്ടായിരുന്നു. ഇന്ത്യൻ ക്ലബ്ബിൽ ഒരുക്കിയ പുതുവത്സരാഘോഷത്തിൽ അംഗങ്ങളും പുറമെനിന്നുള്ളവരുമായി നിരവധിപേരാണ് പുതുവത്സരം ആഘോഷിക്കാനെത്തിയത്.
ബഹ്റിൻ കേരളീയ സമാജത്തിൽ കൃസ്തുമസ്-പുതുവത്സരാഘോ ഷങ്ങൾ രണ്ടു ദിവസങ്ങളിലായാണ് നടത്തിയത്. ഇന്നലെ രാത്രി അംഗങ്ങൾ ഒരുക്കിയ കലാപരിപാടികളും ബാൻഡിന്റെ അകന്പടിയോടെ നടന്ന നൃത്തച്ചുവടുകളും ആഘോഷത്തെ കൊഴുപ്പിച്ചു.പ്രത്യേകം തയ്യാറാക്കിയ കേയ്ക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയറ്റർ, സാംസ, ഒഐസിസി, ഐവൈസിസി, പീപ്പിൾസ് ഫോറം, തുടങ്ങിയ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽെവച്ച് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു.
വിവിധ ഹോട്ടലുകളിൽ ഡി.ജെ പാർട്ടികളും മ്യൂസിക് ബാൻഡുകളും രാത്രി വൈകുവോളം നീണ്ടു നിന്നു. 5 ദിനാർ മുതൽ 100 ദിനാർ വരെയുള്ള പ്രത്യേക പാക്കേജുകളായിരുന്നു പല ഹോട്ടലുകളിലും ഈടാക്കിയത്. ഇന്നലെ വൈകീട്ടോടെ പല ഹോട്ടലുകളിലും ഏർപ്പെടുത്തിയ പ്രത്യേക പാക്കേജുകൾ ആളുകളുടെ ആധിക്യം കാരണം നിർത്തി വയ്ക്കുകയായിരു ന്നു.
പുതുവർഷത്തിലെ ആദ്യ ദിനംതന്നെ ഹോട്ടൽ വിപണിയിൽ ഇത് നല്ല ചലനമാണുണ്ടാക്കിയത്.
പുതുവർഷ ആഘോഷങ്ങൾ വിപണിയിലും മികച്ച നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.
ജുഫെയർ, എക്സിബിഷൻ റോഡ് എന്നിവിടങ്ങളിൽ രാത്രി ഏറെ വൈകുവോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് സന്ദർശനത്തിനെത്തിയവരെക്കൊ ണ്ട് നഗരം വീർപ്പുമുട്ടി. ജുഫൈറിലെ അധിക അപ്പാർട്ട്മെന്റുകളും പുതുവത്സരാഘോഷത്തിനായി നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."