വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം
ദേശീയ ആരോഗ്യദൗത്യവും ക്വിസ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ആരോഗ്യതാരകം ക്വിസ് മത്സരം ജനുവരി 13ന് നടത്തും. ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാരങ്ങളെക്കുറിച്ചും സ്‌കൂള്‍ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനായി എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് മത്സരം.
ഒന്നാംസമ്മാനം 6,000 രൂപയും രണ്ടാംസമ്മാനം 4,000 രൂപയും മുന്നാംസമ്മാനം 2,000 രൂപയുമാണ്. കൂടാതെ നാല്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 1,000 രുപ വീതവും 20 പേര്‍ക്ക് 2,000 രൂപയുടെ സമ്മാനവുമുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ംംം.റശവെമ1056.രീാ എന്ന വെബ്‌സൈറ്റില്‍നിന്നു രജിസ്‌ട്രേഷന്‍ ഫോം ലഭിക്കും. പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോം [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. ജനുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടിന് രജിസ്‌ട്രേഷന്‍ അവസാനിക്കും. ഫോണ്‍: 04712321288,9946105774
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."