കായിക താരങ്ങളെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു
കോഴിക്കോട്: 2020, 2024 ഒളിംപിക്‌സിനു കായിക താരങ്ങളെ കണ്ടെത്താനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയില്‍) നാഷണല്‍ യുവ കോ-ഓപറേറ്റീവ് സൊസൈറ്റിയും ചേര്‍ന്ന് ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ്‍-2 എന്ന പേരില്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു. ഈ മാസം 14 നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടക്കുന്ന കോഴിക്കോട് മേഖലാ തിരഞ്ഞെടുപ്പ് ട്രയല്‍സില്‍ കണ്ണൂര്‍, കാസര്‍ക്കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. 11 മുതല്‍ 17 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 100, 200, 400 മീറ്റര്‍ സ്പ്രിന്റ് ഇനങ്ങളിലാണ് മത്സരം.
കോഴിക്കോടിനു പുറമെ പാലക്കാട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും ട്രയന്‍സ് നടക്കും. തുടര്‍ന്നു ബംഗളൂരുവില്‍ നടക്കുന്ന സോണല്‍ തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന ദേശീയ ട്രയല്‍സും വിജയകരമായി പൂര്‍ത്തീകരിക്കുന്ന അത്‌ലറ്റുകളെ ഗെയില്‍ സ്‌പോണ്‍സര്‍ ചെയ്യും. നിലവില്‍ ഈ പദ്ധതിയില്‍ ഒന്‍പതു അത്‌ലറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. [email protected] എന്ന ഇ മെയില്‍ വഴിയോ 9061267239, 8893120554 ഫോണ്‍ നമ്പര്‍ വഴിയോ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."