HOME
DETAILS

പുതുചിന്തകള്‍

  
backup
January 02 2017 | 19:01 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

ഒരു പുതുവര്‍ഷം കൂടി. പുതിയതെന്തും നമുക്ക് ആനന്ദവും പ്രത്യാശയും നല്‍കുന്നു. ആനന്ദത്താല്‍ നമ്മുടെ സര്‍വകോശങ്ങളും പുളകിതമാവുന്നു. ജീവിതത്തിലെ മനോഹരമായ ദിവസമാണ് ഇന്ന്. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഏറ്റവും ചേതോഹരമായി അടയാളപ്പെടുത്തേണ്ട ദിവസം. ഇന്നലെകളുടെ തെറ്റുകളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും നാം പലതും പഠിച്ചു. ഈ അനുഭവ പാഠങ്ങളുടെ ചവിട്ടുപടിയില്‍ കയറിനിന്നുകൊണ്ട് ശുഭപ്രതീക്ഷയോടുകൂടി 'നാളെ'യുടെ അക്ഷയപാത്രത്തിന്റെ മൂടി തുറക്കുക.

പ്രതിജ്ഞ


ധന്യമായ ഈ ദിവസത്തില്‍ പ്രത്യാശ നിറഞ്ഞ ഒരു പുതിയ പ്രതിജ്ഞയെടുക്കുക. സ്വയം പദ്ധതികള്‍ ആസൂത്രണം ചെയ്യുക. സ്വന്തം നിലയില്‍ ചിന്തിക്കുന്നതിന് മനസ്സിനെ പരിശീലിപ്പിക്കുക. ചിന്തകളുടെ ആകെ തുകയാണ് നമ്മുടെ ജീവിതം. ഏകാഗ്രതയോടെ ലക്ഷ്യത്തിലേക്കുള്ള വഴികളെക്കുറിച്ച് ചിന്തിക്കുക. മനസ് സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും. മനസിനെ നവമായ ആദര്‍ശങ്ങളെക്കൊണ്ടും ഉദ്ദേശ്യലക്ഷ്യങ്ങളെക്കൊണ്ടും നിറക്കുക.

സ്വപ്നം


ഭാവിയെക്കുറിച്ച് സുന്ദരമായ സ്വപ്നങ്ങളുള്ളവര്‍ക്കേ അത് സ്വന്തമാക്കാന്‍ കഴിയുകയുള്ളൂ. ലക്ഷ്യത്തെ ഉന്നതമാക്കുന്നതും പ്രതിഭയെ ഉദ്ദീപ്തമാക്കുന്നതും വലിയ സ്വപ്നങ്ങളും ചിന്തകളുമാണ്. ജീവിതത്തില്‍ സ്വപ്നത്തിന് മാത്രമായി ഒരു മുറിയൊരുക്കുക. അത് യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ട കരുതലും പരിശ്രമവും തുടങ്ങുക. കൃത്യമായ പാതയിലൂടെയാണ് യാത്രയെങ്കില്‍ സ്വപ്നം യാഥാര്‍ഥ്യമാകും. വലിയ സ്വപ്നങ്ങളായിരിക്കണം നമ്മെ പ്രചോദിപ്പിക്കേണ്ടത്. സ്വയം ചെറുതാണെന്ന് കരുതാനോ അയോഗ്യനെന്ന് കല്‍പ്പിക്കാനോ നില്‍ക്കാതെ വലിയ സ്വപ്നങ്ങള്‍ കാണുക. ഓരോ വിജയത്തിന്റെ പിന്നിലും ഒരു സ്വപ്നമുണ്ട്. വിജയത്തിന്റെ വിത്താണ് സ്വപ്നങ്ങള്‍. ആധുനിക കാലത്ത് സ്വപ്നങ്ങളില്ലാത്തവനാണ് ദരിദ്രന്‍. നേട്ടങ്ങളിലേക്ക് നയിക്കുന്ന സ്വപ്നങ്ങളാണ് വിജയത്തിന്റെ അടിസ്ഥാനം. ജ്വലിക്കുന്ന ഒരു സ്വപ്നം നിങ്ങള്‍ക്കുണ്ടെങ്കില്‍ വിജയിക്കാനുള്ള വഴികള്‍ മാസ്മരികമായി തുറക്കപ്പെടും. ജയിക്കാന്‍ വേണ്ടി ജനിച്ചവരാണ് നിങ്ങള്‍. പ്രതികൂലമായ സാഹചര്യങ്ങളുടെ മുന്നില്‍പോലും ശിരസ്സ് കുനിക്കാതെ വലിയ സ്വപ്നത്തോടെ മിസൈല്‍ വേഗതയില്‍ മുന്നോട്ട് കുതിക്കുക. നാളത്തെ സൂര്യോദയം നിങ്ങള്‍ക്കുള്ളതാണ്.

ആത്മവിശ്വാസം


ആരോഗ്യകരമായ ആത്മവിശ്വാസം ജീവിതവിജയത്തിന് ഉത്തേജനം നല്‍കുന്നു. ഓരോ സാഹചര്യത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി അതിനെ നേരിടാന്‍ തയാറെടുക്കണം. വിജയത്തിലേക്കുള്ള പാതയിലൂടെ പ്രതിസന്ധികള്‍ മറികടക്കാനുള്ള ഊര്‍ജ്ജം ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ നേടുന്നു. ഭയത്തെയും ഉത്കണ്ഠയെയും കാഴ്‌പ്പെടുത്തി ആത്മവിശ്വാസവും ക്രിയാത്മക മനോഭാവവും തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കണം. നമ്മുടെ സ്വന്തം കാലില്‍ ഉറച്ച് നിന്നുകൊണ്ട് ഈ ലോകത്തെ വീക്ഷിക്കണം. അതിന്റെ നല്ല വശങ്ങളെയും ചീത്തവശങ്ങളെയും സൗന്ദര്യത്തെയും വൈരൂപ്യത്തെയും നാം പഠിക്കണം. അടിമകളെപോലെ ഭയത്തിന് കീഴടങ്ങാതെ ഭയരഹിതമായ വീക്ഷണവും സ്വതന്ത്രചിന്തയും കൂട്ടായിരിക്കണം. മാന്യതയും അന്തസ്സും ധാര്‍മ്മികതയും കാത്തുസൂക്ഷിക്കണം. പ്രതിബന്ധങ്ങളെക്കുറിച്ചോര്‍ത്ത് പതറാതിരിക്കണം. ഏത് പ്രവൃത്തിയുടെയും അന്ത്യഫലം ശ്രേഷ്ഠകരമാകണമെങ്കില്‍ അതില്‍ ആനന്ദത്തിന്റെ നിറവുണ്ടാവണം.

ജീവിതദൗത്യം


അനന്തമായ ഊര്‍ജ്ജത്തിന്റെ സ്രോതസാണ് നാം ഓരോരുത്തരും. ജീവിതത്തില്‍ നാം എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ഭാവി നിര്‍ണയിക്കുന്നത്. മനുഷ്യരാശിയെയും സമൂഹത്തെയും സേവിക്കുകയാണ് നമ്മുടെ ജീവിതദൗത്യം. അസാധാരണമായ നേട്ടം ആഗ്രഹിക്കുന്നവര്‍ അസാധാരണമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. ലക്ഷ്യമെന്നത് അഭിവാഞ്ജയാണ്. മനസ് പ്രക്ഷുബ്ദമാവാന്‍ അനുവദിക്കരുത്. പതറിയ മനസ്സില്‍ നിന്നും ഒരിക്കലും യുക്തിഭദ്രമായ ചിന്തകള്‍ ഉദിക്കാറില്ല. സൃഷ്ടിപരമായ ചിന്തകള്‍കൊണ്ട് മനസ്സിനെ നിറയ്ക്കുക. നെഗറ്റീവ് ചിന്തകളെ കൈവെടിയുക. പോസിറ്റീവ് ചിന്തകള്‍ മാത്രം സ്വീകരിക്കുക. ആത്മപ്രചോദനത്തിന്റെ കരുത്തില്‍ മുന്നേറുക. ഈ ധന്യമായ ദിവസത്തിന്റെ മികവിന് വേണ്ടി സൃഷ്ടിപരമായതെല്ലാം ചെയ്യുക.

സമയം


സമയത്തെക്കുറിച്ചുള്ള ബോധം ജീവിതത്തെക്കുറിച്ചുള്ള ജാഗ്രതയാണ്. ജീവിതം വിജയപ്രദമാക്കുന്നതിന് സമയം വേണ്ടപോലെ ഉപയോഗിക്കാന്‍ പഠിക്കണം. സമയം ആരെയും കാത്തുനില്‍ക്കാറില്ല. അതിന് അതിന്റേതായ താളം ഉണ്ട്. അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയണം. ലക്ഷ്യബോധമുള്ളവര്‍ ഒരിക്കലും സമയം നഷ്ടപ്പെടുത്തകയില്ല. സമയബോധമുള്ളവര്‍ക്ക് ഒരിക്കലും നഷ്ടബോധം ഉണ്ടാവുകയുമില്ല. നമുക്ക് ലഭിച്ചിട്ടുള്ള സമയപരിധി പരമാവധി ഉല്‍പ്പാദനക്ഷമമായ വിധത്തില്‍ ചെലവഴിക്കാന്‍ കഴിയണം. സമയത്തിന്റെ വില അറിഞ്ഞവരാണ് മഹാന്മാര്‍. അവര്‍ തങ്ങളുടെ സമയത്തെ നന്നായി വിനിയോഗിച്ചു. ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യൗവ്വനത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച് വാര്‍ധക്യത്തിലും ആലോചിക്കുന്നവര്‍ കഴിഞ്ഞുപോയ സമയം എന്നത് ഒരിക്കലും തിരിച്ചുകിട്ടാത്ത ജീവിതമാണെന്ന് മറക്കാതിരിക്കുക. നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ സമയം പാഴാക്കാതിരിക്കുക. അതാണ് ജീവിതത്തിന്റെ മൂലധനം.

ആസൂത്രണം


വിജയത്തിന്റെ പ്രബലമായ ഉറവിടമാണ് ആസൂത്രണം. ലക്ഷ്യത്തെക്കുറിച്ചുള്ള ആസൂത്രണം ദീര്‍ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. നാളെയുടെ സാധ്യതകള്‍ ഇന്നുതന്നെ കണ്ടറിയണം. ആസൂത്രണത്തില്‍ അനാവശ്യ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കരുത്. കഴിവുകള്‍ക്കും അഭിരുചികള്‍ക്കും അനുസൃതമായ ആസൂത്രണമാണ് നടത്തേണ്ടത്. അഭിരുചികള്‍ക്കനുസൃതമായ ലക്ഷ്യമാണെങ്കില്‍ വിശ്രമസമയവും അതിനുവേണ്ടി വിനിയോഗിക്കുവാന്‍ കഴിയും. ഹൃദയവും മസ്തിഷ്‌കവും സമ്മേളിച്ച് നേരായ മാര്‍ഗ്ഗം തെരഞ്ഞെടുത്തില്ലെങ്കില്‍ വെള്ളപ്പാച്ചിലില്‍ ഒഴുകി നടക്കുന്ന പൊങ്ങുതടിപോലെ വ്യര്‍ഥമായ ജീവിതമാകും ഫലം. അതിനാല്‍ നിങ്ങളുടെ പദ്ധതികള്‍ ചിന്തിച്ചാവിഷ്‌കരിക്കുക. ചിന്തകള്‍ പ്രവൃത്തിയിലേക്കും പ്രവൃത്തികള്‍ ശീലങ്ങളിലേക്കും ശീലങ്ങള്‍ സ്വഭാവത്തിലേക്കും സ്വഭാവങ്ങള്‍ അവനവന്റെ വിധിയിലേക്കും നയിക്കുന്നു.

ജീവിതയാത്ര


ഉണര്‍വില്‍നിന്നും ഉണര്‍വിലേക്കുള്ള യാത്രയാണ് ജീവിതം. നിങ്ങളുടെ വിധിയുടെ യജമാനന്‍ നിങ്ങള്‍ തന്നെയാണ്. അതിനാല്‍ ജീവിതത്തെക്കുറിച്ച് വിശാലമായ ഒരു കാഴ്ചപ്പാട് ഉണ്ടാകണം. മനുഷ്യഗുണങ്ങളില്‍ ഏറ്റവും പ്രധാനം സത്യവും സ്‌നേഹവുമാണ്. ജീവിതം സത്യസന്ധമായിരിക്കണം.

അപ്രിയസത്യങ്ങളാണെങ്കിലും നാം എപ്പോഴും സത്യത്തിന്റെ കൂടെ നില്‍ക്കണം. പ്രതിസന്ധികളില്‍ നമ്മുടെ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. ശത്രുക്കളെപോലും സ്‌നേഹിക്കാന്‍ കഴിയുന്ന വിധം മനസ്സ് വിശാലമാവണം. മറ്റുള്ളവരോട് ഒരിക്കലും അസൂയയോ വിദ്വേഷമോ പാടില്ല. അസൂയ അപകടകാരിയാണ്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ മാത്രം കാണുക. മറ്റുള്ളവരുടെ തെറ്റുകള്‍ സൗമ്യമായി ചൂണ്ടിക്കാണിക്കുക. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. നിരയൊത്ത ചെടികള്‍ നട്ടുപിടിപ്പിച്ച പൂന്തോട്ടം പോലെ ഭംഗിയുള്ളതാണ് അടുക്കും ചിട്ടയുമുള്ള ജീവിതങ്ങള്‍. പുഞ്ചിരിക്കുന്ന മുഖവും തുടിക്കുന്ന ഹൃദയവും നമ്മുടെ അടയാളങ്ങളാവണം. സന്തോഷകരമായ ചിന്തകളും പ്രസരണവുമാണ് ചിരി. ഹൃദയതാളത്തിനൊപ്പം ഓരോ നിമിഷവും ക്രമീകരിക്കണം. സൗഹൃദമെന്ന വൃക്ഷത്തിന്റെ ഫലങ്ങളാണ് സ്‌നേഹവും കരുണയും. ഇവ എങ്ങനെ അകതാരില്‍ നട്ടുവളര്‍ത്തണമെന്നറിഞ്ഞാല്‍ ജീവിതം സുഗന്ധപൂരിതമാവും.
മനുഷ്യജീവിതം പൂര്‍ണതതേടിയുള്ള യാത്രയാണ്. ആ യാത്രയില്‍ വന്നുചേരുന്ന അവസരങ്ങളെല്ലാം ജീവിത വഴിയിലെ വിളക്കുമാടങ്ങളാണ്. അവസരങ്ങളെ നാം ഒരിക്കലും അവഗണിക്കരുത്. അവസരങ്ങളെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ഓരോ നിമിഷത്തിലും അതിന്റേതായ പ്രാധാന്യം നല്‍കി, ഓരോ നിമിഷവും അവസരങ്ങളെ തിരിച്ചറിയുക. ഓരോ ദിവസവും പുതുതായി ആരംഭിക്കുക. ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. വിജയം യാദൃശ്ചികമായി കൈയില്‍ തടയുന്ന മുത്തല്ല. പ്രയത്‌നശാലിക്ക് കൈവരുന്ന അര്‍ഹമായ പ്രതിഫലമാണത്. ഏതു ലക്ഷ്യം നേടുന്നതിനും കഠിനാധ്വാനം അനിവാര്യമാണ്. അധ്വാനമില്ലാതെ ഒരു നേട്ടവും കൈവരിക്കാന്‍ സാധ്യമല്ല. വിശ്രമം എന്നൊന്നില്ല. ലക്ഷ്യത്തിലേക്കുള്ള നിതാന്തപരിശ്രമമാണ് വിശ്രമം. ലക്ഷ്യം നേടുന്നത്‌വരെ പരിശ്രമിക്കണം. വിശ്വാസമാണ് വിജയം. സംശയം പരാജയമാണ്. സ്വയം വിശ്വസിക്കുന്നവര്‍ വിജയികളാവുന്നു. അവര്‍ ചരിത്രം സൃഷ്ടിക്കുന്നു. വിശ്വാസത്തിന്റെ കരുത്തില്‍ സ്‌നേഹത്തിന്റെ തണലില്‍ വിജയത്തിലേക്കു മുന്നേറുക.

തോല്‍ക്കില്ല


പരാജിതന്റെ ജല്‍പനകള്‍ക്ക് ചെവികൊടുക്കാതിരിക്കുക. എത്രതവണ പരാജയപ്പെട്ടാലും പിന്നെയും പിന്നെയും പരിശ്രമിക്കുന്നവനും മനസ്സില്‍ പരാജയം സമ്മതിക്കാത്തവനുമാണ് യഥാര്‍ഥ വിജയി. ആത്മവിശ്വാസക്കുറവ് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ജീവിതവിജയം കൈവരിച്ചവരെ മനസില്‍ കാണുക. പരാജയങ്ങളുടെ പരമ്പരകളിലൂടെ വിജയം നേടിയവരാണ് പല മഹാന്മാരും. അവര്‍ക്ക് കുറവുകള്‍ ഉണ്ടായിരുന്നു. വൈകല്യങ്ങളും മാരകമായ രോഗങ്ങളും ഉണ്ടായിരുന്നു. ബലഹീനരായ അവരില്‍ പലര്‍ക്കും കാര്യമായ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ ഭീകരത അനുഭവിച്ചവരുണ്ടായിരുന്നു. എന്നിട്ടും അവര്‍ പിന്തിരിയാന്‍ തയാറായില്ല. അവര്‍ക്ക് ഉന്നതമായ ചിന്തകളും മഹത്തായ ലക്ഷ്യങ്ങളും വലിയ സ്വപ്നങ്ങളും ഉണ്ടായിരുന്നു. എത്ര പ്രാവശ്യം വീണാലും പോരാട്ടവീര്യത്തിന്റെ കരുത്തില്‍ പൊരുതിനേടാമെന്ന അചഞ്ചലമായ വിശ്വാസത്തിന്റെ നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു.


ആത്മപരിശോധഉന്നതമായ ലക്ഷ്യത്തിനു വേണ്ടി മനസ്സിന്റെയും ശരീരത്തിന്റെയും ഓരോ അണുവും ത്രസിച്ചുകൊണ്ടിരിക്കണം. ഇന്നു നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഈ ലോകം സൃഷ്ടിച്ചത് സ്വന്തം കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയവരാണ്. ദൈവം നമുക്ക് അനുഗ്രഹമായി നല്‍കിയ കഴിവുകള്‍ തിരിച്ചറിയുകയും അത് വിനിയോഗിക്കുകയും ചെയ്യുകയാണെങ്കില്‍ ഇനിയും എത്രയോ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. ആത്മപരിശോധന നടത്തി സ്വന്തം ശക്തികളും ദൗര്‍ഭല്യങ്ങളും അനന്യമായ കഴിവുകളും പാടവങ്ങളും തിരിച്ചറിഞ്ഞ് ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ ജീവിതം ശരിയായ ദിശയിലാണെന്ന് ബോധ്യപ്പെടും. ലക്ഷ്യവും എത്തിച്ചേരേണ്ട തീരങ്ങളും മുന്‍കൂട്ടി തീരുമാനിക്കുകയും ഓരോ പ്രഭാതത്തിലും ആ തീരുമാനങ്ങള്‍ മനസിലേക്ക് കൊണ്ടുവരികയും ഒരു ചുവടെങ്കിലും ഓരത്തേക്കടുക്കുവാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും വേണം. സ്വന്തം കഴിവുകള്‍ വികസിപ്പിച്ചെടുത്ത് ജീവിതത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കണം. അങ്ങനെ ഹൃസ്വമായ ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കണം. ഒരു ചെടിയില്‍ വിടരുന്ന പൂവ്‌പോലെയും ഒരു ഞൊടിയില്‍ വിടരുന്ന പുഞ്ചിരിപോലെയും ജീവിതത്തിന് ചാരുത പകരണം.

പുതുവായ


പുതുവത്സരത്തില്‍ വായന വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധിക്കണം. വായന പാമരനെ പണ്ഡിതനാക്കും. പണ്ഡിതനെ എളിയവനാക്കും. ദിവസവും പത്തു താളുകള്‍ വായിച്ചാല്‍ പത്തുവര്‍ഷം കൊണ്ട് ആര്‍ക്കും ജ്ഞാനിയാകാം. അതിനാല്‍ മറ്റു വനോദങ്ങള്‍ക്കൊപ്പം വായനയും പ്രോത്സാഹിപ്പിക്കണം. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന് വായനാദിനത്തില്‍ പ്രതിജ്ഞയെടുത്താല്‍ മാത്രം പോര. അത് ഈ പുതുവത്സരത്തില്‍ പ്രാവര്‍ത്തികമാക്കുകയും വേണം. അറിവിലേക്കുള്ള കവാടമാണ് വായന. വായിക്കുന്തോറും അക്ഷരജ്ഞാനത്തിന്റെ സുവര്‍ണകവാടം പ്രശോഭിതമാവുന്നു. അറിയാനും പഠിക്കാനുമുള്ള ത്വരയാണ് വായന സൃഷ്ടിക്കുന്നത്. ഓരോ വായനയിലും പുതിയ അറിവുകള്‍ തേടി മനസ് വിശാലമാവുന്നു. ശരീരത്തിന് വ്യായാമം എന്ന പോലെയാണ് മനസ്സിന് വായന. വായനയിലൂടെ മനസ്സിനും ബുദ്ധിക്കും ആത്മാവിനും പോഷണം ലഭിക്കുന്നു. മാനസിക ഉല്ലാസം മാത്രമല്ല ഹൃദയ നവീകരണത്തിനും വായന ഉപകരിക്കുന്നു. വായനയുടെ വെളിച്ചം കടന്ന് ചെല്ലാത്ത മനസ്സ് ഇരുളടഞ്ഞ ഗുഹ പോലെയാണ്. നവംനവങ്ങളായ അറിവുകള്‍ തേടിയുള്ള വായനാസഞ്ചാരം പ്രതിഭകളെ വാര്‍ത്തെടുക്കുന്നു. അറിയുന്നതില്‍ നിന്ന് അറിയാത്തതിലേക്കും നല്ല അനുഭവങ്ങളിലേക്കും സംസ്‌കാരത്തിലേക്കും നയിക്കാന്‍ വായനക്ക് കഴിയും. അറിയപ്പെടാത്ത ലോകത്തേക്കുള്ള ഏകാന്ത യാത്രയാണ് വായന.

പ്രത്യാശ


തിരിച്ചെടുക്കാനാവത്തവിധം നഷ്ടപ്പെട്ടു എന്നറിയുമ്പോഴാണ് ഒരു വര്‍ഷത്തിന്റെ വില നാം മനസിലാക്കുക. കറുപ്പും ചുവപ്പും രേഖപ്പെടുത്തിയ അജൈവമായ കലണ്ടര്‍ മാത്രമായിരുന്നില്ല നമുക്ക് ഒരുവര്‍ഷം. അതില്‍ പ്രതീക്ഷകളുടെ വലിയ ആകാശമുണ്ടായിരുന്നു. ദൂരങ്ങള്‍ താണ്ടി എത്തിച്ചേരേണ്ട സ്വപ്നങ്ങളുടെ പച്ചത്തുരുത്തുകളുണ്ടായിരുന്നു. നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യസ്ഥാനങ്ങളുണ്ടായിരുന്നു. മാറക്കന്‍കൊതിച്ച കണ്ണീരിന്റെ രാപ്പകലുണ്ടായിരുന്നു. രേഖപ്പെടുത്തിവെക്കേണ്ട സന്തോഷത്തിന്റെ സുദിനങ്ങളുണ്ടായിരുന്നു. ഇതെല്ലാം കൂടിച്ചേര്‍ന്ന അനുഭവങ്ങളുടെ സമ്പത്ത് കലര്‍ന്നതാണ് ഓരോവര്‍ഷവും. തികച്ചും ജീവനുള്ളത്. അതില്‍ ഓര്‍മ്മകളുടെ സുഗന്ധമുണ്ട്. കഷ്ടപ്പാടിന്റെ കണ്ണീരുണ്ട്. പ്രത്യാശയുടെ നെടുവീര്‍പ്പുകളുണ്ട്. പതംപറഞ്ഞും പഴിചാരിയും ഇല്ലാകഥകളുടെ പരദൂഷണം മെനഞ്ഞും നഷ്ടപ്പെടുത്തിയ ദിവസങ്ങള്‍ക്ക് കാലം നമുക്കൊരിക്കലും മാപ്പ് നല്‍കില്ല. പോയകാലത്തിന്റെ കണക്കെടുപ്പ് നടത്തി മുതലക്കണ്ണീരൊഴുക്കി ഇനിയും ദിവസങ്ങള്‍ പാഴാക്കുന്നത് വ്യര്‍ത്ഥമാണ്. അത്‌കൊണ്ട് പോരായ്മകളെ നമുക്ക് മറക്കാം.
പരാജയങ്ങളെ നിഴലുകള്‍ക്ക് പിന്നിലാക്കാം. ഓരോ ദിവസവും പുതിയൊരു തുടക്കമാണ്. ഇന്നത്തെ ഒരു ദിവസത്തേക്കാള്‍ ഒരു പടി മുന്നിലായിരിക്കണം നാളെയെന്ന് മനസ്സില്‍ ഉറപ്പിക്കുക. നല്ലൊരു നാളേക്കായി വിജ്ഞാനം വേണം, ധൈര്യം വേണം, വിശ്വാസം വേണം, ശിഥിലമാകാത്ത ചിന്തകള്‍ വേണം.
അതിന് മാറാനുള്ള മനസ്സാണ് വേണ്ടത്. പാതിവഴിയുപേക്ഷിക്കാത്ത പദ്ധതിയാണ് വേണ്ടത്. ഭീരുവിനെപോലെ പിന്‍മാറാത്ത നിശ്ചയദാര്‍ഢ്യമാണ് വേണ്ടത്. അനുഭവങ്ങളില്‍ നിന്നാര്‍ജ്ജിച്ചെടുത്ത വിശ്വാസത്തിന്റെ കരുത്താണ് വേണ്ടത്. നാളെയെ പ്രതീക്ഷാനിര്‍ഭരമാക്കുന്നത് ഇന്നത്തെ ജീവിതമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago